HOME
DETAILS

ദാരിദ്ര്യത്തില്‍ ഇന്ത്യ സുദാനരികെ

  
backup
May 11 2019 | 03:05 AM

editorial-11-05-2019

 

ഇന്ത്യ സഹായം സ്വീകരിക്കുന്ന രാജ്യമല്ലെന്നും അങ്ങോട്ടു സഹായം നല്‍കുന്ന രാജ്യമായി മാറിയിട്ടുണ്ടെന്നും വീമ്പിളക്കിയാണു പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്നു കിട്ടുമായിരുന്ന സഹായം മോദി സര്‍ക്കാര്‍ കേരളത്തിനു നിഷേധിച്ചത്. എന്നാല്‍, ഇന്ത്യ ലോകത്തെ സാമ്പത്തികശക്തിയായി വളരുകയാണെന്ന ബി.ജെ.പി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും പ്രമുഖ സാമ്പത്തിക വിദഗ്ധനും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഡയരക്ടറുമായ രതിന്‍ റോയ് പറയുന്നത്.

ദരിദ്രരാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് ഇന്ത്യയും മൂക്കുകുത്തുകയാണെന്ന് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ അവലോകനം ചെയ്ത് റോയ് സമര്‍ഥിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടുപ്പിച്ചിരിക്കുകയാണെന്നു നേരത്തേതന്നെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം വിലയിരുത്തിയതാണ്. 1991 മുതല്‍ ഇന്ത്യന്‍ സാമ്പത്തികരംഗം ഉണര്‍ന്നു തുടങ്ങിയതായിരുന്നു. ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചായിരുന്നു ഈ വളര്‍ച്ച. നോട്ട് നിരോധനവും ജി.എസ്.ടിയും ആ വളര്‍ച്ച തകര്‍ത്തുകളഞ്ഞുവെന്നും റോയ് നിരീക്ഷിക്കുന്നു.

2018-19 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തികരംഗം ക്രമാനുഗതമായി പിന്നാക്കം പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ധനമന്ത്രാലയം പുറത്തുവിട്ട മാസാന്ത സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2008 ലെ മഹാമാന്ദ്യത്തില്‍നിന്നു സാമ്രാജ്യശക്തികള്‍ക്കുപോലും കരകയറാനായിട്ടില്ല. ആഗോളവല്‍ക്കരണം തുറന്നുവിട്ട ശക്തികളാണിപ്പോള്‍ പരാജയം നുണഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഈ വിപത്തിനെ തടുത്തുനിര്‍ത്തിയത് ബാങ്ക് ദേശസാല്‍ക്കരണം കൊണ്ടായിരുന്നു. ഇന്ദിരാഗാന്ധിയായിരുന്നു ബാങ്ക് ദേശസാല്‍ക്കരണം നടത്തിയത്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിനു പ്രധാനകാരണം നോട്ട് നിരോധനമാണ്. അതോടെ ആഭ്യന്തര ഉല്‍പാദനം തകര്‍ന്നു. തൊഴില്‍ നഷ്ടമുണ്ടായി. ഇന്ത്യയുടെ മൊത്തം ആസ്തിയുടെ സിംഹഭാഗവും കോര്‍പ്പറേറ്റുകളുടെ കൈയിലൊതുങ്ങി. കോര്‍പ്പറേറ്റുകള്‍ അതിവേഗത്തില്‍ വളര്‍ന്നു. മഹാഭൂരിപക്ഷം സാമ്പത്തികമായി തകര്‍ന്നടിയുകയും ചെയ്തു.

കയറ്റുമതി മന്ദീഭവിച്ചതും ഇന്ത്യയുടെ സാമ്പത്തികാടിത്തറയെ സാരമായി ബാധിച്ചു. ചൈന 6300 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഇന്ത്യ ചൈനയിലേയ്ക്കു കയറ്റിയയക്കുന്നത് 1000 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്. കയറ്റുമതി വര്‍ധിക്കണമെങ്കില്‍ കൃഷിയും വ്യവസായവും വളരണം. ഈ രംഗങ്ങളെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു.
കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍നിന്ന് തട്ടിയെടുത്ത കിട്ടാക്കടം 9.5 ലക്ഷം കോടിയിലേറെയായി. അതില്‍ 1.14 ലക്ഷം കോടി ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളി. കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളിയില്ല. അവരുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്തു.

റിസര്‍വ് ബാങ്ക് അവരുടെ ഡിവിഡന്റ് കുറച്ചപ്പോള്‍തന്നെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് അതുവഴി കിട്ടിയത്. ജി.എസ്.ടിയാകട്ടെ ഈ തകര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്തു.

ഇതിന്റെയൊക്കെ അനന്തരഫലമായാണു രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ടവരും ജീവനക്കാരും അത്തരം സമരങ്ങളുടെ ഭാഗമാകുകയും ചെയ്തു. രാജ്യത്ത് കൊള്ളയും കവര്‍ച്ചയും അതിന് വേണ്ടിയുള്ള കൊലപാതകങ്ങളും കൊള്ളിവയ്പും ഇപ്പോള്‍ പെരുകിക്കൊണ്ടിരിക്കുന്നത് സാമ്പത്തികാസമത്വത്തിന്റെ ഭാഗമായിട്ടാണ്. പട്ടിണിയും തൊഴിലില്ലായ്മയും സഹിക്കാവുന്നതിലപ്പുറമാകുമ്പോള്‍ എന്ത് സാഹസത്തിനും ഇന്നത്തെ ഇന്ത്യന്‍ യുവത തയാറാവുകയാണ്.

നോട്ട് നിരോധനം ജനങ്ങളില്‍ പണത്തെക്കുറിച്ച് വല്ലാത്ത ആധിയാണ് ഉണ്ടാക്കിയത്. എരിതീയില്‍ എണ്ണ പകരുന്നവിധം കുതിച്ചുയര്‍ന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറായില്ല. എല്ലാവിധ ക്രയവിക്രയങ്ങളെയും ഇതു സാരമായി ബാധിച്ചു. ഭക്ഷ്യസാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റത്തിന് എണ്ണവില വര്‍ധന കാരണമായി. മുഴുവന്‍ ജനതയുടെയും ഭക്ഷണം ഉറപ്പുവരുത്താന്‍ കഴിയാത്ത ബി.ജെ.പി സര്‍ക്കാരാണ് ഇന്ത്യ സാമ്പത്തിക ശക്തിയായെന്നു വീമ്പിളക്കുന്നത്.

2030ല്‍ നേടിയെടുക്കേണ്ട സുസ്ഥിര വികസന ലക്ഷ്യത്തിന് ആദ്യ പരിഗണന നല്‍കേണ്ടത് ദാരിദ്ര്യനിര്‍മാര്‍ജനത്തിനാണെന്ന് യു.എന്‍ നിര്‍ദേശിക്കുന്നു. വിശപ്പുരഹിതസമൂഹം ഉണ്ടാകുമ്പോള്‍ മാത്രമേ സുസ്ഥിര വികസനം ലക്ഷ്യപ്രാപ്തിയിലെത്തൂ. ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ ഈ രംഗങ്ങളിലെല്ലാം ഏറെ കാതം പിന്നോട്ടടിക്കുകയായിരുന്നു. വിശപ്പില്‍ നിന്നുള്ള മോചനം മനുഷ്യാവകാശമാണെന്ന പ്രാഥമിക ചിന്തപോലും കോര്‍പ്പറേറ്റുകളെ സുഖിപ്പിക്കുന്നതിനിടയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ബുദ്ധിയില്‍ ഉദിച്ചില്ല.

2018 ഒക്ടോബര്‍ 10ാം തിയതി പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ അതിദയനീയമായ ചിത്രമാണു വരച്ചുകാട്ടിയത്. ആഗോളതലത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന സുദാന്റെ തൊട്ടടുത്താണ് ഇന്ത്യ. നടുക്കമുളവാക്കുന്ന വിവരമാണ്.

ഇതേ സൂചികയില്‍ പ്രസിദ്ധീകരിച്ച ആഗോള മാനവിക മൂലധന സൂചിക റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്ക, മ്യാന്മര്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യ. നാം വളരുന്ന സാമ്പത്തികശക്തിയാണെന്ന നുണ ഇനിയും ആവര്‍ത്തിക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago