HOME
DETAILS
MAL
ക്ഷീരസംഘങ്ങള്‍ക്ക് ഇനി ഏകീകൃത സോഫ്റ്റ്വെയര്; ധാരണാപത്രം ഒപ്പുവച്ചു
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ്വെയര് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് മന്ത്രി കെ. രാജുവിന്റെ സാന്നിധ്യത്തില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നതും ഉറപ്പുവരുത്താന്‍ സോഫ്റ്റ്വെയര് നടപ്പിലാക്കുന്നതോടെ കഴിയും. സംഘങ്ങളില്‍ ഇലക്ട്രോണിക് അക്കൗണ്ടിങ് സിസ്റ്റം നടപ്പിലാക്കാനും പാല് സംഭരണം, കാലിത്തീറ്റ വിതരണം തുടങ്ങിയവ രേഖപ്പെടുത്താനും സോഫ്റ്റ്വെയര് കൊണ്ട് കഴിയും.
16 മാസത്തിനകം സംസ്ഥാനത്ത് പൂര്‍ണമായും സോഫ്റ്റ്വെയര് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ മിനി രവീന്ദ്രദാസ്, എന്‍.ഐ.സി സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ടി. മോഹന്‍ദാസ് എന്നിവരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."