2014ല്‍ ഇന്ത്യ കള്ളത്തരം കണ്ടു പിടിക്കുന്ന റഡാര്‍ നിര്‍മിച്ചു, അതുകൊണ്ടാണ് പലതും പുറത്തു വന്നത്- മോദിയുടെ തള്ളിനെ പരിഹസിച്ച് ദിവ്യസ്പന്ദന
ന്യൂഡല്‍ഹി: മേഘങ്ങള്‍ സമയത്തു തന്നെ ബലാകോട്ട് അക്രമണം നടത്തിയത് തന്റെ യുക്തിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന.
മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നുമായിരുന്നു ദിവ്യയുടെ പരിഹാസം.
FYI @narendramodi the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country’s planes would be crisscrossing the skies firing away at will ?
— Divya Spandana/Ramya (@divyaspandana) May 12, 2019
This is what happens when you’re stuck in the past. Get with it Uncle ji. https://t.co/sKYTAmz6jz
'മോദീ, താങ്കളുടെ അറിവിലേക്കായി.. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ട്. ചാരപ്രവര്‍ത്തനത്തിന് അടക്കം.. അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെ.. നിങ്ങള്‍ ഇപ്പോഴും കഴിഞ്ഞ കാലഘട്ടത്തില്‍ ജീവിക്കുന്നതിന്റെ കുഴപ്പമാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ.. അങ്കിള്‍ ജീ.. ' ദിവ്യ കുറിച്ചു.
We also have this amazing new and improvised “radar” since 2014 to detect stupidity, lies, corruption, fudged data.. how else do you think we detected a stealth one like you ?
— Divya Spandana/Ramya (@divyaspandana) May 12, 2019
'2014 മുതല്‍ നമുക്കും അത്ഭുതകരമായതും നൂതനുമായ ഒരു 'റഡാര്‍' ഉണ്ട്. മണ്ടത്തരങ്ങള്‍, നുണകള്‍, അഴിമതി, കള്ളപ്പണം എന്നിവ കണ്ടുപിടിക്കാനാണ് അത് നമ്മളെ സഹായിക്കുന്നത്. അല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എല്ലാം ഞങ്ങള്‍ എങ്ങനെ കണ്ടുപിടിച്ചുവെന്നാണ് കരുതിയത്?. എന്നായിരുന്നു ദിവ്യയുടെ മറ്റൊരു ട്വീറ്റ്.
മോശം കാലാവസ്ഥയായതിനാല്‍ ബാലാകോട്ട് ആക്രമണം മാറ്റവെക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടെന്നും എന്നാല്‍ പ്രതികൂല കാലാവസ്ഥയെ നമുക്ക് അനുകൂലാമാക്കി മാറ്റുന്നതിനെ കുറിച്ച് താനാണ് ചിന്തിച്ചതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."