HOME
DETAILS

ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

  
backup
May 06 2017 | 05:05 AM

%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85


എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കുടക്കുഴി പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വടക്കാഞ്ചേരി വാട്ടര്‍ അതോരിറ്റിയില്‍ പരാതി നല്‍കാനെത്തിയ രാഷ്ട്രീയ നേതാക്കളേയും പൊതു പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥന്‍ അപമാനിച്ചതായും ആരോപണം. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും കുടക്കുഴി നിവാസിയുമായ ഇ.ചന്ദ്രനാണ് വടക്കാഞ്ചേരി വാട്ടര്‍ അതോരിറ്റി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കുടക്കുഴി പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ഈ ഭാഗത്തേക്കുള്ള ജലവിതരണം തടസ്സപ്പെട്ടത്. കടങ്ങോട് പഞ്ചായത്ത് ഓഫീസില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇ.ചന്ദ്രന്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍ വാട്ടര്‍ അതോരിറ്റിയെ സമീപിച്ചത്. എന്നാല്‍ പരാതി വാങ്ങിയ ഉദ്യോഗസ്ഥന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ മാത്രമെ പൈപ്പ് ശരിയാക്കാന്‍ നടപടിയെടുക്കൂവെന്നാണ് മറുപടി നല്‍കിയത്. അതേസമയം പദ്ധതി വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ളതാണെന്നും പഞ്ചായത്തുമായി ബന്ധമില്ലെന്നും അറിയിച്ച പൊതു പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥന്‍ ധിക്കാരപരമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഇ.ചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയക്കും പൊതുജനങ്ങളോടുള്ള  മാന്യതയില്ലാത്ത പെരുമാറ്റത്തിനെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും. ഇ.ചന്ദ്രന്‍, സതീശന്‍ നാല് പുരയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago