HOME
DETAILS
MAL
14 ചെമ്പട്ടുകുടകള് പാറമേക്കാവമ്മയ്ക്ക് അകമ്പടി
backup
May 06 2017 | 05:05 AM
തൃശൂര്‍: മേടവെയിലിന്റെ പൊന്പ്രഭയില് തിളങ്ങിയാണ് പാറമേക്കാവിലമ്മ എഴുന്നള്ളിയത്. തെച്ചിമാലയും വെള്ളപ്പളുങ്ക്മാലയും കാശാമിലയും കോലത്തില്‍ കണ്ടു. പച്ചപട്ടുകുടചൂടിയാണ് ദേവി എഴുന്നള്ളിയത്.14ആനകള്‍ക്ക് ചെമപ്പ് കുടകളും. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ചെമ്പടമേളത്തിന്റെ അകമ്പടിയോടെ ശ്രീപത്മനാഭന്റെ പുറത്തേറിയാണ് ഭഗവതി ശ്രീ വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് യാത്രയായത്. പതിനാല് പറ്റാനകള്‍ ഇരുപുറങ്ങളിലുമായി നിരന്നു. ക്ഷേത്രം മതില്കെട്ടില് കടന്നതോടെ ചെമ്പട പാണ്ടിക്കുവഴിമാറി. കിഴക്കേ ഗോപുരനടയില്‍ ഒരുകലാശം കൊട്ടി വടക്കുന്നാഥനെ വലംവെച്ച് പാറമേക്കാവിന്റെ ശ്രീമൂലസ്ഥാനമായ ഇലഞ്ഞിമരച്ചുവട്ടിലെത്തി നിലയുറപ്പിച്ചു. പതിനഞ്ചാനകള്‍ നിരന്ന തോടെ ലോകത്തിലെ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."