HOME
DETAILS

ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ രാജ്യം വിടണമെന്ന് ഇന്ത്യ

  
backup
July 23 2016 | 18:07 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: ചൈനയുടെ മൂന്നു മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കി. ചൈനീസ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരെയാണ് വിസ നീട്ടി നല്‍കാതെ തിരിച്ചയച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍  വിവിധ വിഷയങ്ങളില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യയുടെ നടപടി. ജൂലൈ 31നകം ഇന്ത്യ വിട്ടുപോകാനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരായി ഡല്‍ഹിയില്‍ പ്രവൃത്തിക്കുന്ന  വൂ ക്വിയാങ്, ലു താങ്എന്നിവരോടും മുബൈയിലുള്ള ഷി യോങ്ഗാങിനോടുമാണ് നാടുവിടാന്‍ പറഞ്ഞിട്ടുള്ളത്.

വിസാ കാലാവധി നീട്ടി നല്‍കാത്തത്തിന് പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ പറഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്‍.എസ്.ജിയുമായി (ആണവ വിതരണ ഗ്രൂപ്പ്) ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ചൈന നിലപാടെടുത്തിരുന്നു.

വു ക്വിയാങ് ഏഴ് വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റ് രണ്ടു പേര്‍ കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. ചൈനീസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിന്‍ഹുവ പ്രവൃത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കൗണ്‍സിലാണ് ഇതിനെ നിയന്ത്രിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രതികരണം ഇതുവരേ വന്നിട്ടില്ല. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ചൈന പ്രതികരിച്ചേക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍  ബീജിങില്‍ അഞ്ചു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago