പിടിമുറുക്കി കൊവിഡ്: ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കോഴിക്കോട് ജില്ലയില്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കോഴിക്കോട് ജില്ലയില്‍. തൊട്ടുപിന്നിലുള്ള എറണാകുളത്ത് 924 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
21 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്.
കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.കണ്ടയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റിലും ഷോപ്പിങ് മാളുകളിലും ആളുകൾ കൂട്ടം ചേർന്ന് നിൽക്കുന്നതിനും വിലക്കുണ്ട്. ജിംനേഷ്യം, ടർഫ്, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. കല്യാണ ചടങ്ങുകൾക്കും ആരാധനാലയങ്ങളിലും 50 പേർക്ക് മാത്രം പങ്കെടുക്കാം.ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 29 പേരുടെ ഉറവിടം വ്യക്തമല്ല. 879 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 5782 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."