ഇനി ആമസോണ്‍ സേവനങ്ങള്‍ ഹിന്ദിയിലും
ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണ്‍ സേവനങ്ങള്‍ ഇനി മുതല്‍ ഹിന്ദിയിലും. ഫഌപ്പ്കാര്‍ട്ടിന്റെ വാള്‍മാര്‍ട്ടിനെതിരായാണ് അമസോണിന്റെ പുതിയ പദ്ധതി. ഇതിലൂടെ 100മില്ല്യണ്‍ ഉപഭോക്താക്കളെ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് ഒ.എസ്, മൊബൈല്‍ വെബ്‌സൈറ്റില്‍ ഈ സേവനം ലഭ്യമാണ് ഇതിന് പുറമേ ഉടന്‍ തന്നെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലും ഇത് ലഭ്യമാവും. എന്തുകൊണ്ട് ഹിന്ദി ഭാഷയുടെ സഹായത്തോടെ എന്റെ അമ്മയ്ക്ക് ആമസോണിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് ആമസോണിന്റെ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു. ഇതിനാലാണ് ആമസോണില്‍ ഹിന്ദി ഭാഷകൊണ്ടുവരുന്നതെന്നും 100 മില്ല്യണ്‍ ആളുകളെ ആമസോണിന്റെ ഉപഭോക്താക്കളാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവസീസണുകള്‍ മുന്നില്‍ കണ്ടാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. ഇതിലൂടെ മികച്ച വ്യാപാരം നടത്താന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മറ്റ് ഓണ്‍ലൈന്‍ വ്യാപാരികളായ ഫഌപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം എന്നിവ ഇതിന് മുന്‍പേ പ്രദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയ സൈറ്റുകള്‍ തുടങ്ങിയിരുന്നു. സ്‌നാപ്പ്ഡീല്‍ 2015ല്‍ ഹിന്ദി, തെലുങ്കു ഭാഷകളില്‍ വെബ്‌സൈറ്റുകള്‍ തുടങ്ങിയിരുന്നു. അതിന് ശേഷം 12 പ്രാദേശിക ഭാഷകളിലും വെബ്‌സൈറ്റ് തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ ഹിന്ദി ഭാഷയില്‍ വെബ്‌സൈറ്റ് തുടങ്ങിയെന്നും വരും നാളുകളില്‍ ബംഗാളി, തമിഴ് ഭാഷകളിലും വെബ്‌സൈറ്റുകള്‍ തുടങ്ങുമെന്നും ആമസോണ്‍ ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."