നീലഗിരിയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബേക്കറികള്‍ 'ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കണം'
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ നിയമം പൂര്‍ണമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍ തമിഴ്ശെല്വന് ആവശ്യപ്പെട്ടു.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇറച്ചികട, ഭക്ഷണ ശാലകള്‍, അറവുശാലകള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായി കിടക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കും. പഞ്ചായത്തുകള്‍, നഗരസഭകള്‍, ടൗണ്‍ പഞ്ചായത്തുകള്‍ തുടങ്ങിയവകളിലെ ഉദ്യോഗസ്ഥന്മാരോട് കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗ്രാമ സഭകളിലെത്തി പൊതുജനങ്ങള്‍ക്ക് പ്രത്യേക ബോധവല്കരണവും നടത്തണം. നല്ല ഭക്ഷണം വിതരണം ചെയ്യുക, ഭക്ഷണം പാചകം ചെയ്യുന്നതിന് ശുദ്ധമായ ജലം ഉപയോഗിക്കുക, മലിന ജലം ഉപയോഗിക്കാതിരിക്കുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, കാലപ്പഴക്കം ചെന്ന മത്സ്യങ്ങള്‍ വില്‍പ്പന നടത്തരുത്, പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കുക, ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കരുത്, ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് ഒഴിവാക്കുക, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഊട്ടിയില്‍ നടന്ന പരിപാടിയില്‍ ഹോട്ടല്‍, ബേക്കറി, റിസോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."