മുന്നറിയിപ്പ് ബോര്‍ഡിനും രക്ഷയില്ല; കോതമംഗലത്ത് മാലിന്യം തള്ളുന്നത് വ്യാപകം
കോതമംഗലം: മാലിന്യം നിക്ഷേപിക്കരുതെന്ന് എഴുതിയ ബോര്‍ഡുകള്‍ നശിപ്പിച്ച് അവിടെ മാലിന്യം തള്ളുന്നത് പതിവാകുന്നു.
കോതമംഗലം നഗരത്തിന്റെ വിവിധ മേഖലകളില്‍ 'ഇവിടെ മാലിന്യം ഇടരുത് ' എന്ന ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിച്ചെങ്കിലും അത് നശിപ്പിച്ച ശേഷം അവിടെ മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാകണ് അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് യാത്രക്കാരെയും പ്രദേശവാസികളേയും ദുരിതത്തിലാക്കിയിരുന്നു.
തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ അതും മലിനമാക്കുന്ന അവസ്ഥയാണ് കാണുന്നത്. നഗരസഭയുടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും നിരീക്ഷണ കാമറകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നും വ്യാപാരികളും നഗരവാസികളും ആവശ്യപ്പെട്ടു.
ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം നഗരത്തിന്റെ പ്രവേശന കവാടങ്ങളില്‍ തന്നെ ഇത്തരം മാലിന്യം നിക്ഷേപിക്കുന്നതോടെ ടൂറിസ്റ്റുകള്‍ ഉള്പ്പടെയുള്ളനിരവധി സഞ്ചാരികള്‍ മൂക്ക് പൊത്തിയാണ് യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."