യു.വി ജോസിനെ തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ദുരൂഹത
തിരുവനന്തപുരം: പി.ആര്‍.ഡി ഡയറക്ടറായിരുന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ദുരൂഹത. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ലഭിക്കുന്ന വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.
റെഡ്ക്രസന്റുമായി വിവാദമായ ലൈഫ് മിഷന്‍ കരാറില്‍ ഒപ്പിട്ടതാകട്ടെ അതിന്റെ സി.ഇ.ഒ ആയ യു.വി.ജോസ് ആണ്.
വിജിലന്‍സിന്റെയും സി.ബി.ഐയുടേയും അന്വേണങ്ങളുടെ സാഹചര്യമൊരുങ്ങുമ്പോള്‍തന്നെ യു.വി.ജോസിനെ തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിടുക്കത്തില്‍ നിയമിച്ചതാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് യു.വി.ജോസിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐയും ഇദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ലൈഫ് മിഷന്‍ സി.ഇ.ഒ സ്ഥാനത്തിനൊപ്പം തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറികൂടിയാക്കിയത്.
ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍തന്നെ ആ വകുപ്പിന്റെ തലപ്പത്ത് എത്തുന്ന സ്ഥിതി അന്വേഷണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
മറ്റു ഉദ്യോഗസ്ഥര്‍ക്കോ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കോ ലൈഫ് മിഷനും റെഡ്ക്രസന്റുമായുള്ള കരാറില്‍ പങ്കുണ്ടെന്നു തെളിഞ്ഞാലും കരാര്‍ ഒപ്പിട്ട സി.ഇ.ഒ ആയിരിക്കും കേസില്‍ ഒന്നാം പ്രതിയാകുക. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ലഭിക്കുന്ന ഉദ്യോഗസ്ഥനായി, കരാര്‍ ഒപ്പിട്ടയാള്‍തന്നെ മാറുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."