റബീഉല്‍ അവ്വല്‍ കാംപയിന്, സമസ്ത: പോഷക ഘടകങ്ങള്‍ക്ക് പരിപാടികളുടെ സംഘാടന ചുമതല നല്‍കി
ചേളാരി: 'തിരുനബി (സ) ജീവിതം: സമഗ്രം, സമ്പൂര്‍ണം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വര്‍ഷം ആചരിക്കുന്ന റബീഉല്‍ അവ്വല്‍ കാംപയിന് സമസ്ത കീഴ്ഘടകങ്ങള്‍ക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നല്‍കി. കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം 2020 ഒക്ടോബര്‍ 17ന് പാണക്കാട്ട് നടക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.
മുന്നൊരുക്കം, വീട്ടകങ്ങളില്‍ മൗലിദ് സദസ്സുകള്‍, ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പഠനസംഗമം, പള്ളികള്‍ കേന്ദ്രീകരിച്ച് മൗലിദ് സദസ്സുകള്‍, മദ്‌റസ തല നബിദിന പരിപാടികള്‍, മദീന പാഷന്‍, അയല്‍കൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങള്‍ക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നല്‍കിയിട്ടുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കാംപയിന്‍ പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."