ഭിന്നശേഷിക്കാര്‍ക്കായി രണ്ടുവര്‍ഷത്തിനകം ബൃഹദ്പദ്ധതി നടപ്പാക്കും: മന്ത്രി കെ.ടി ജലീല്‍
തിരൂര്‍: ഭിന്നശേഷിക്കാര്‍ക്കായി രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ബഡ്സ് സ്കൂളുകളോ പുനരധിവാസകേന്ദ്രങ്ങളോ ആരംഭിക്കുന്നതിന് ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലയാള സര്‍വകലാശാലയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റായ കാറ്റാടിക്കൂട്ടം ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച 'വേനല്‍മഴ' ദ്വിദിന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന് അധ്യക്ഷനായി. ഡോ. മെഹറൂഫ് രാജ് മുഖ്യാതിഥിയായി. ഡോ. എം. ശ്രീനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. സെയ്തലവി, കാറ്റാടിക്കൂട്ടം കണ്‍വീനര്‍ ടി. ശ്രുതി, യൂനിയന്‍ ചെയര്മാന് പി.കെ. സുജിത്ത്, ജി. രേഷ്മ സംസാരിച്ചു. ഇന്ന് വൈകീട്ട് നാലിനുള്ള ക്യാമ്പിന്റെ സമാപന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."