പകര്‍ച്ചപ്പനി: ജില്ലയില്‍ രണ്ടുദിവസം സ്‌പെഷല്‍ ഡ്രൈവ്
കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതു തടയാനായി ജില്ലയില്‍ എട്ട്, ഒന്‍പത് തിയതികളില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തും. കോര്‍പറേഷന്‍ മുതല്‍ പഞ്ചായത്തുതലം വരെ ഒരുമിച്ചാണു പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.
ശുചീകരണത്തിനൊപ്പം ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിങ്കളാഴ്ച പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനവും നടക്കും. ഇതിനായി സ്‌പെഷല്‍ ഡ്രൈവില്‍ പങ്കെടുത്ത മുഴുവന്‍ വകുപ്പുകളും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു.
ഡ്രൈഡേയുടെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലും എത്തിക്കുന്നതിനായി വിദ്യാലയങ്ങില്‍ ഇന്ന് ആരോഗ്യ ജാഗ്രത പ്രതിജ്ഞ എടുക്കും. കൂടാതെ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ വീടുകളിലുള്ളവര്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ടോ എന്നതും ഉറപ്പുവരുത്തും. എല്ലാ സ്‌കൂളുകളിലും ഒ.ആര്‍.എസ് ലായനി ഡിപ്പോ തുടങ്ങുന്നതിനും കുട്ടികള്‍ക്ക് ഒ.ആര്‍.എസ് ലായനി തയാറാക്കുന്നതിനും പരിശീലനം നല്‍കുന്നതിനും കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കലക്ടറേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ ഡോ. വി. ജയശ്രീ, എന്‍.സി.ഡി.സി അഡൈ്വസര്‍ ഡോ. എം.കെ ഷൗക്കത്തലി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ വിവിധ പകര്‍ച്ചവ്യാധികളെയും അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ചു വിവരിക്കുന്ന ആരോഗ്യവകുപ്പ് തയാറാക്കിയ കൈപ്പുസ്തകം മേയര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."