HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
backup
May 07 2017 | 19:05 PM
കൊല്ലം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കി ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയെ പുനരുദ്ധരിക്കാനായി പ്രൊഫ. സുശീല്‍ഖന്ന കമ്മിറ്റി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന അന്തിമ റിപ്പോര്‍ട്ടിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എ .ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും, സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."