HOME
DETAILS

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ചു കാട്ടുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍

  
backup
May 07 2017 | 21:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99



കാസര്‍കോട്: ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ചു കാട്ടി അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്നു പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ വെങ്കടേഷ് രാമകൃഷ്ണന്‍. കേബിള്‍ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നാസര്‍ ഹസന്‍ അന്‍വറിന്റെ സ്മരണക്കായി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 'അന്‍വറോര്‍മ' ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ സ്‌കൂള്‍ ഓഫ് മീഡിയാ സ്റ്റഡിസ് എന്ന സ്ഥാപനം യാഥാര്‍ഥ്യമാകുന്നതിനു ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു സ്ഥാപനത്തിന്റെ ആശയം ചര്‍ച്ച ചെയ്തയാളായിരുന്നു അന്‍വര്‍. പ്രാദേശിക വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സാറ്റലൈറ്റ് ചാനല്‍ ആരംഭിക്കുന്നതിനുള്ള ആലോചനകളാണ് അവസാനദിവസങ്ങളില്‍ പോലും അദ്ദേഹം നടത്തിയിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷണന്‍ അധ്യക്ഷനായി. സി.ഒ.എ ജില്ലാ കമ്മിറ്റി, കാസര്‍കോട് ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 'ഒരു വട്ടംകൂടി', സ്‌കിന്നേഴ്‌സ് കാസര്‍കോട് എന്നിവ സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരങ്ങള്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ഇ.വി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി ദിനപത്രം കാഞ്ഞങ്ങാട് ലേഖകന്‍ ഇ.വി ജയകൃഷ്ണന്‍, പ്രകാശ് കുട്ടമത്ത് എന്നിവര്‍ക്ക് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. എം.എ റഹ്മാന്‍, പി.വി ജയരാജന്‍, മുഹമ്മദ് കുഞ്ഞി,  ജി.ബി.വത്സന്‍, സി.എച്ച് കുഞ്ഞമ്പു, എം. ലോഹിതാക്ഷന്‍, എസ്.കെ അബ്ദുല്ല, ടി.എ ഷാഫി, ലതീഷ് കുമാര്‍, കെ. സതീഷ്, പ്രദീപ് കുമാര്‍, ടി.വി മോഹനന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  21 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  21 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  21 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  21 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  21 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  21 days ago