HOME
DETAILS
MAL
മരത്തടികള്‍ മാറ്റിയില്ല: വഴിയാത്രക്കാര്‍ക്ക് ദുരിതം
backup
May 07 2017 | 21:05 PM
കണ്ണൂര്‍: നഗരത്തില്‍ വഴിയാത്രക്കാര്‍ക്ക് ദുരിതമായി നടവഴിയില്‍ മരങ്ങള്‍. കണ്ണൂര്‍ ആര്‍.ടി ഓഫിസിനു മുന്‍വശത്തെ നടവഴിയിലും താലൂക്ക് ഓഫിസിന് മുന്‍വശത്തെ നടവഴിയിയിലുമാണ് മരം വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നത്.
ആര്‍.ടി ഓഫിസിനു മുന്‍വശത്ത് നടവഴിയിലേക്ക് മരത്തടി ദ്രവിച്ച് വീണിരിക്കുകയാണ്. എന്നാല്‍ ഈ മരം നിലത്തു വിഴാതെ നടവഴിയില്‍ വിലങ്ങുതടിയാകുന്നു. ഏതു നിമിഷവും ഇത് തകര്‍ന്ന് വിഴാവുന്ന രീതിയിലാണ്.
എന്നാല്‍ താലൂക്ക് ഓഫിസിന് മുന്‍വശത്തെ മരങ്ങള്‍ മുറിച്ച അവസ്ഥയിലാണുള്ളത്.
റോഡ് വികസനത്തിന്റെ ഭാഗമായാണ് ഈ മരങ്ങള്‍ മുറിച്ചത്. മാസങ്ങളോളം മരം വഴിയാത്രക്കാര്‍ക്ക് ദുരിതമാകുമ്പോഴും അധികാരികള്‍ ഇത് കണ്ടില്ലെന്ന് നടക്കുകയാണ്. മുറിച്ചിട്ടവര്‍ മരം നീക്കം ചെയ്യാന്‍ മടിക്കുമ്പോള്‍ വഴിയാത്രക്കാരാണ് ഇതിന് ദുരിതമനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."