പി.എ ഫൈസലിന്റെ കരുതല്‍ തടങ്കല്‍: കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി പി.എ ഫൈസലിന്റെ കോഫെപോസെ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരേ കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്മെന്റും റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റും സുപ്രിംകോടതിയില്‍ ഹരജി നല്കി. നിരന്തരം സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുന്നവരുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് ഹരജിയില്‍ പറയുന്നു.
തികച്ചും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി തടങ്കല്‍ റദ്ദാക്കിയതെന്നും ഹരജി ആരോപിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഫൈസലിനെ 2015 ല്‍ കോഫെപോസെ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
തടങ്കല്‍ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസില്‍ ഉള്‍പെട്ടതോടെ ആണ് ഫൈസലിനെ വീണ്ടും തടങ്കലില്‍ ആക്കിയത്. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോണ്‍ കാള്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."