ആര്‍.എല്.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി നടത്തുന്ന സര്ഗഭൂമിക പരിപാടിയില് ശ്രീ. ആര്.എല്.വി. രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എ കെ ബാലന്‍. സംഭവത്തില്‍ പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിക്കാന് സാംസ്കാരിക വകുപ്പ് ഡയരക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് കാരണം കലാ അവതരണം നടത്താന് അവസരങ്ങള് ഇല്ലാതായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അതിനു അവസരം നല്കാനും ചെറുതായെങ്കിലും സാമ്പത്തികസഹായം നല്കാനും ലക്ഷ്യമിട്ടാണ് കേരള സംഗീത നാടക അക്കാദമി 'സര്ഗഭൂമിക' പരിപാടി നടത്തുന്നത്. കൊവിഡ്19 പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിപാടി ചിത്രീകരിക്കുന്നത്. പരമാവധി പേര്ക്ക് സഹായം നല്കുക എന്ന ഉദ്ദേശ്യത്തോടെ ചെറു സംഘടനകള്ക്കാണ് ആദ്യഘട്ടത്തില് അവസരം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തങ്ങള്, ശാസ്ത്രീയ സംഗീതം തുടങ്ങി മറ്റു കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്ച്ചകള് പോലും നടന്നിട്ടില്ല. ശ്രീ. രാമകൃഷ്ണന്‍ അക്കാദമിയില്‍ വന്ന് അപേക്ഷ സമര്പ്പിച്ചിരുന്നു. അത് അന്നേ ദിവസം തന്നെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ലെന്ന് മന്ത്രി പറഞ്ഞു.
നൃത്ത അവതരണ അനുമതി നിഷേധിച്ചുവെന്ന തോന്നലില് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശ്രീ. രാമകൃഷ്ണനെ ആശുപത്രിയില് പ്രവേശിപ്പിച്ചുവെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ചാലക്കുടി എംഎല്എ ശ്രീ. ബി.ഡി. ദേവസ്സിയെ വിവരം അറിയിച്ചു. ഇതനുസരിച്ച് ആവശ്യമായ ഇടപെടല് എംഎല്എ നടത്തുകയും ചെയ്തു. കേരള സംഗീത നാടക അക്കാദമി നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില് സാംസ്കാരിക വകുപ്പ് ഡയരക്ടര്‍ സമര്‍പ്പിക്കുന്ന പ്രാഥമിക റിപ്പോര്ട്ടിന് മുകളില് തുടര് നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള സാഹിത്യ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലെന്ന ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സര്ഗഭൂമിക' പരിപാടിയില് ശ്രീ. ആര്.എല്.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന...
Posted by A.K Balan on Monday, 5 October 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."