HOME
DETAILS

പിണറായിയെ ഘടകകക്ഷികള്‍ക്കുപോലും ഭയം: കെ.സി ജോസഫ്

  
backup
July 24 2016 | 00:07 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%98%e0%b4%9f%e0%b4%95%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ നേരെ നിന്ന് സംസാരിക്കാന്‍ എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ക്ക് പോലും ഭയമാണെന്നു കെ.സി ജോസഫ് എം.എല്‍.എ. കേരള ഗസറ്റഡ് ഓഫിസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ പൊലിസ് കോഓപറേറ്റിവ് ഹാളില്‍ സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണനിയന്ത്രണം ഒരുവ്യക്തിയുടെ കയ്യിലാണ്. മറ്റൊരു കക്ഷിക്കും സംസാരിക്കാനോ പ്രതികരിക്കാനോ അവസരമില്ല. കണ്ണൂര്‍ സി.പി.എം എന്ന ഭാവത്തിന്റെ പ്രതിഫലനമാണ് സര്‍ക്കാരില്‍ കാണാനാകുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നു. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരെ പോലും സംഘടന നോക്കി സ്ഥലം മാറ്റി. മാനുഷിക പരിഗണന പോലും നല്‍കാതെ ജീവനക്കാരെ രണ്ടായി കണ്ട് പകപോക്കുകയാണ് പിണറായി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ശശീന്ദന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി രാജന്‍പിളള മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന ഏഴു ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കി. എസ് അജയന്‍, കെ പ്രമോദ്, സി.എം ഗോപിനാഥന്‍, ഒ മുഹമ്മദ് അസ്‌ലം, തറമ്മല്‍ നാരായണന്‍ എം.പി വേലായുധന്‍, എന്‍ പ്രദീപ് കുമാര്‍, യു.എന്‍ രാജചന്ദ്രന്‍ സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago