മാപ്പു നല്‍കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി
ചെന്നൈ: പിതാവ് രാജീവ് ഗാന്ധിയെ വധിച്ച പ്രതികള്‍ക്ക് മാപ്പു നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് പ്രതി നളിനി. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും തന്റെ മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുലിനോട് നന്ദി പറയുന്നതായി നളിനി പറഞ്ഞു.
മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ മുരുകന്‍ നളിനിയുടെ ഭര്‍ത്താവാണ്. വെല്ലൂരില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാനുളള നീക്കത്തിലാണ് തമിഴ്‌നാട്. 2016 ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഴുവന്‍ പ്രതികളെയും വിട്ടയയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാലിത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ തീരുമാനം സംസ്ഥാന ഗവര്‍ണര്‍ക്ക് വിട്ട് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാടിന്റെ ഇപ്പോഴത്തെ നീക്കത്തിലും കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടല്ല ഉളളത്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി അനുകൂല നിലപാടുമായി രംഗത്തെത്തിയത്.
1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനു എന്ന വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ 7 പ്രതികളാണുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."