സി.എം അബ്ദുല്ല മൗലവി വധം: രാപകല്‍ സമരം സമാപിച്ചു
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പുറത്തുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ രാപകല്‍ സമരം ഇന്നലെ രാവിലെ പത്തോടെ സമാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10ന് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്ത രാപകല്‍ സമരത്തില്‍ പണ്ഡിതരും ജനപ്രതിനിധികളും മത-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-സംഘടനാ നേതാക്കളും സംബന്ധിച്ചു.
സമാപന ചടങ്ങ് യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ അധ്യക്ഷനായി. മുഹമ്മദ് ഫൈസി കജ, ശരീഫ് ചെമ്പരിക്ക, കരിവെള്ളൂര്‍ വിജയന്, താജുദ്ദീന് പടിഞ്ഞാര്‍,ബുര്‍ഹാന്‍ തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ തങ്ങള്‍, സഈദ് ചേരൂര്‍, അബ്ദുല്ല കുഞ്ഞി ചെമ്പരിക്ക, അബ്ദുല്‍ മജീദ് ബാഖവി, യഹ്യ ബുഖാരി തങ്ങള്‍, യൂനുസ് തളങ്കര, ഉബൈദുല്ല കടവത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."