HOME
DETAILS
MAL
എസ്.ബി.ഐ പെന്‍ഷനേഴ്സ് അസോ. വാര്‍ഷിക സമ്മേളനം
backup
May 21 2019 | 19:05 PM
കൊച്ചി: എസ്.ബി.ഐ പെന്‍ഷനേഴ്സ് അസോസിയേഷന് കേരളയുടെ 18 -ാമത് വാര്‍ഷിക സമ്മേളനം 25 നും 26 നും കലൂര്‍ എ.ജെ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് ഉച്ചക്കുശേഷം ഹോട്ടല്‍ പാര്‍ക്ക് സെന്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എല്ലാ ജില്ലകളിലെയും യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 70 പ്രതിനിധികള്‍ പങ്കെടുക്കും. ഫെഡറേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ് ജി.കെ ഗാന്ധി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. 26ന് രാവിലെ പത്തിന് എസ്.ബി.ഐ തിരുവനന്തപുരം സര്‍ക്കിള്‍ മാനേജ്മെന്റും പെനഷനേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പെന്‍ഷനേഴ്സ് മീറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."