HOME
DETAILS
MAL
സഊദിയെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണം
backup
September 08 2018 | 18:09 PM
ജിദ്ദ: സഊദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടു വീണ്ടും മിസൈല്‍ ആക്രമണമുണ്ടായെന്ന് അറബ് സഖ്യസേന. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സഊദിയുടെ വ്യോമാതിര്ത്തിയില്വെച്ചു മിസൈല്‍ തകര്‍ത്തെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍മാലികി അറിയിച്ചു.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങളുണ്ടാകുകയോ ചെയ്തിട്ടില്ല.യമനിലെ സഅദ ഗവര്‍ണറേറ്റില്‍നിന്നാണ് ജിസാന്‍ നഗരം ലക്ഷ്യംവെച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. യമനുമായി അതിര്‍ത്തി പങ്കിടുന്ന നജ്റാനില്‍ കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണത്തില്‍ വിദേശികളടക്കം 26 പേര്‍ക്കു പരുക്കേറ്റിരുന്നു. ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."