HOME
DETAILS
MAL
തീരുമാനങ്ങള്‍ എടുത്തതിലെ വ്യക്തത തേടി കൗണ്‍സിലര്‍ പരാതി നല്കി
backup
May 08 2017 | 20:05 PM
നിലമ്പൂര്‍: നഗരസഭ കൗണ്‍സിലില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിലെ അജന്‍ഡ തീരുമാനങ്ങളടക്കം എടുത്തതിലെ വ്യക്തത തേടി സി.പി.ഐ കൗണ്‍സില്‍ പി.എം ബഷീര്‍ അധികൃതര്‍ക്ക് പരാതി നല്കി.
3-3-16 ന് എടുത്ത തീരുമാനത്തിനു വിരുദ്ധമായി തറവാടക വാങ്ങാതെ റിസ്റ്ററേഷന്‍ ചാര്‍ജ്ജ് മാത്രം വാങ്ങി ഉടമ്പടി വെച്ചതിലും ഇപ്പോള്‍ തറവാടകക്കായി നടപടിയെടുക്കുമെന്നും പറയുന്നതിലെ അവ്യക്ത നീക്കണമെന്നും തറവാടക വാങ്ങാന്‍ കൗണ്‍സില്‍ തീരുമാനമെടുക്കണമെന്നും കാണിച്ചാണ് യോഗത്തിന് മുന്‍പേ തന്നെ പരാതി നല്‍കിയത്.
റിലയന്‍സ് കമ്പനിക്ക് വഴിവിട്ട് സഹായം നല്കി പണം സ്വീകരിച്ച് കരാര്‍വച്ച നടപടികള്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."