HOME
DETAILS
MAL
ഖത്തറിലെ സുക്കൂളുകളിൽ സെമിസ്റ്റർ പരീക്ഷകൾ നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് രക്ഷിതാക്കൾ
backup
October 09 2020 | 17:10 PM
ദോഹ: ഖത്തറിലെ സ്കൂളുകളിൽ സെമസ്റ്റർ പരീക്ഷകൾ നടത്തുന്നത് വിദ്യാഭ്യാസ മന്ത്രാലയം പുനഃപരിശോധിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലം തീരുന്നത് വരെ കുട്ടികൾ റെഗുലർ പരീക്ഷകൾ അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറല്ല.
ഒക്ടോബർ പതിനെട്ടിന് തുടങ്ങുന്ന പരീക്ഷകൾ അടുത്ത മാസം വരെ നീണ്ടു നിൽക്കുന്നുണ്ട്. ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ തീർച്ചയായും പരിഗണിക്കണമെന്നും രക്ഷതാക്കൾ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ അധികൃതർ തീരുമാനം എടുക്കാൻ ഇനിയും വൈകരുത്. പരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ പരീക്ഷകൾ എഴുതാൻ സാധിക്കുകയില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് തന്നെ പരീക്ഷകൾ സംഘടിപ്പിക്കുമെന്ന തീരുമാനത്തിലാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."