HOME
DETAILS
MAL
ജനതാദള്‍ (എസ്) എസ്.ബി.ഐ ഓഫിസ് മാര്‍ച്ച് 16ന്
backup
May 08 2017 | 22:05 PM
കോഴിക്കോട്: ബാങ്കിങ് മേഖലയില്‍ പുത്തന്‍ പരിഷ്കാരത്തിന്റെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ചും വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരേയും ജനതാദള്‍ (എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 16ന് കോഴിക്കോട് മാനാഞ്ചിറ എസ്.ബി.ഐ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെ. ലോഹ്യ അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, പി.ടി ആസാദ്, കെ.എന്‍ അനില്‍കുമാര്‍, പി.പി മുകുന്ദന് മാസ്റ്റര്‍, കെ.പി അബൂബക്കര്‍, അസീസ് മണലൊടി, കൊളോറ ശ്രീധരന് നായര്‍, കെ.വി സെബാസ്റ്റ്യന്‍, സുരേഷ് മേലേപുറത്ത്, ഉസ്മാന് ചാത്തന്‍ചിറ, കെ.പി ഗോപാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."