തീരുമാനം നടപ്പായില്ല; കുപ്പിവെള്ളത്തിന് വില 20 രൂപ തന്നെ
കാസര്‍കോട്: കടകളില്‍ വില്പന നടത്തുന്ന കുപ്പിവെള്ളത്തിന് വില ഇരുപത് തന്നെ. കുപ്പിവെള്ളത്തിന്റെ വില കുറച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കടലാസിലൊതുങ്ങി. കേരളത്തില്‍ 20 രൂപയാണ് ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിനു ഈടാക്കുന്നത്.
അതെ സമയം നഗര പ്രദേശങ്ങളിലും മറ്റും ഇരുപത് ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വെള്ളത്തിനു 70 രൂപയും, ചില നഗരസഭകളില്‍ നഗരസഭാ നേതൃത്വത്തില്‍ വിതരണം നടത്തുന്ന 20 ലിറ്റര്‍ വെള്ളത്തിനു മുപ്പത് രൂപയും വില ഈടാക്കുമ്പോഴാണ് കടകളില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് പകല്‍ കൊള്ള നടത്തുന്നത്.
കടകളില്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന വെള്ളത്തിന് ലിറ്ററിന് 15 രൂപയില്‍ താഴെയായി നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുകയും ഇത് നടപ്പിലാക്കാന്‍ ഉത്തരവ് ഇറക്കിയതായി മാങ്ങള്ക്കു മുന്‍പ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് വിപണിയില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത. വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിന് മുകളില്‍ 20 രൂപയാണ് ഇപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."