HOME
DETAILS

ഏഴു മാസത്തെ ഇടവേളക്ക് ശേഷം സഊദിയിൽ വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെൻറ് പുനഃരാരംഭിച്ചു

  
backup
October 10 2020 | 06:10 AM

recruitment-of-domestic-workers-resumes-after-seven-month-hiatus-2020

       റിയാദ്: സഊദിയിൽ വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനഃരാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ അടച്ചിരുന്ന കര,  കടൽ, വ്യോമ പ്രവേശന കവാടങ്ങൾ ഭാഗികമായി തുറന്നതോടെയാണ് ഏഴു മാസങ്ങൾക്ക് മുമ്പ് നിർത്തി വെച്ച വീട്ടു ജോലിക്കാരുടെ നിയമനങ്ങൾ പുനഃസ്ഥാപിച്ചത്. സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. മന്ത്രാലയത്തിന്റെ ഗാർഹിക തൊഴിൽ നിയമന വെബ്‌സൈറ്റ് "മുസാനിദ്" ൽ ഒക്ടോബർ 31 വരെ പുതിയ കരാറുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

     കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 16 ന് വീട്ടുജോലിക്കാരെ നിയമിക്കുന്ന നടപടി തൊഴിൽ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 120 ദിവസമാണ് പുതിയ കരാറുകളുടെ നിയമന കാലയളവ്. കരാർ റദ്ദാക്കുകയോ വീട്ടുജോലിക്കാരൻ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് എത്താതിരിക്കുകയോ ചെയ്താൽ, കരാർ അസാധുവായി കണക്കാക്കുകയും കരാർ മൂല്യം തിരികെ നൽകാൻ ലൈസൻസുള്ള സ്ഥാപനം ബാധ്യസ്ഥമാവുകയും ചെയ്യും. ഇതോടൊപ്പം, കരാർ മൂല്യത്തിന്റെ 20 ശതമാനം കാലതാമസം നേരിടുന്ന ഉപഭോക്താവിന് പിഴയൊടുക്കേണ്ടിയും വരും.

         കൊവിഡ് വൈറസ് വ്യാപനം അധികമായാൽ മൂലം യാത്ര നിരോധനമുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിദേശ ഗാർഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനായി മന്ത്രാലയം 2015 ൽ ആരംഭിച്ച "മുസാനിദ്" പോർട്ടൽ വഴിയാണ് റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതിനുള്ള . കൃത്യമായ വിവരങ്ങൾ നൽകിയാൽ പോർട്ടൽ ഉടനടി അനുമതി നൽകും. വളരെ എളുപ്പത്തിൽ ഇലക്ട്രോണിക് വിസ നേടാൻ തൊഴിലുടമകളെ പ്രാപ്തമാക്കുന്നതാണ് ഈ പോർട്ടൽ. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അതോടൊപ്പം തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മുസാനിദ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago