അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്‌റസകള്‍ പൂട്ടുന്നു
ഗുവാഹത്തി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്‌റസകളെല്ലാം അടുത്ത മാസത്തോടെ പൂട്ടുമെന്ന് മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മതവിദ്യാഭ്യാസം പൊതുപണം ഉപയോഗിച്ച് നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ സ്വകാര്യ മദ്‌റസകള്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മദ്‌റസകള്‍ക്കു പുറമേ സംസ്‌കൃത ശാലകളും പൂട്ടുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മദ്‌റസകള്‍ മാത്രമേ പൂട്ടുന്നുവെന്നാണ് പുതിയ പ്രഖ്യാപനം. സംസ്‌കൃത ശാലകളുടെ കാര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അസമില്‍ 664 സര്‍ക്കാര്‍ നിയന്ത്രിത മദ്‌റസകളും ജംഇയ്യത്തുല്‍ ഉലമ നിയന്ത്രിക്കുന്ന 900 സ്വകാര്യ മദ്‌റസകളുമുണ്ട്. അതേസമയം, 100 സര്‍ക്കാര്‍ നിയന്ത്രിത സംസ്‌കൃത ശാലകളും 500 സ്വകാര്യ സംസ്‌കൃത ശാലകളുമാണുള്ളത്. വര്‍ഷത്തില്‍ 3-4 കോടി രൂപ മദ്‌റസകള്‍ക്കും ഒരു കോടി രൂപ സംസ്‌കൃത ശാലകള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."