സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്വാഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കിയില്ല; പരാതിയുമായി വിദ്യാര്‍ഥികള്‍
കാക്കനാട് : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്വാഷന്‍ ഡിപ്പോസിറ്റ് മാനേജ്‌മെന്റ് തിരിച്ചുനല്‍കാത്തതിനെ ചൊല്ലി വിദ്യാര്‍ഥികളുടെ ബഹളം.ഡിപ്പോസിറ്റ് മാനേജ്‌മെന്റ് തിരിച്ചുനല്‍കാതെ കബളിപ്പിച്ചെന്ന് കാണിച്ച് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് ഡിപ്ലോമ കോഴ്‌സ് വിദ്യാര്‍ഥികള്‍ തൃക്കാക്കര പൊലിസില്‍ പരാതി നല്‍കി.
ഒമ്പത് മാസത്തെ കോഴ്‌സിന് ചേര്‍ന്ന 54 വിദ്യാര്‍ഥികളില്‍ നിന്ന് മാനേജ്‌മെന്റ് 6,900 രൂപ ക്വാഷന്‍ ഡിപ്പോസിറ്റ് വാങ്ങിയത് തിരിച്ചു നല്‍കാതെ കബളിപ്പിച്ചെന്നാണ് പരാതി. ഏഴ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തി കാക്കനാട് പ്രദേശത്ത് വാടകക്ക് താമസിച്ചാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഏപ്രിലില്‍ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയരുന്നു.
ഇതിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ക്വാഷന്‍ ഡിപ്പോസിറ്റ് തിരിച്ചു നല്‍കുമെന്നായിരുന്നു വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍,കാസര്‍ഗോഡ്, മലപ്പുറം, ആലപ്പുഴ, കോട്ടയം,തിരുവന്തപുരം ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഡിപ്പോസിറ്റ് തിരിച്ചു നല്‍കിയില്ല. ഇതിന് ശേഷം ചൊവ്വാഴ്ചയും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് പണം തിരിച്ച് നല്‍കാതെ മാനേജ്‌മെന്റ് പ്രതിനിധികള്‍ തൊടുന്യായം പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നികുതിയിനത്തില്‍ വന്‍ തുക ഈടാക്കിയിട്ടുണ്ടെന്നും അതിനാല്‍ ക്വാഷന്‍ ഡിപ്പോസിറ്റ് തിരിച്ചു നല്‍കാന്‍ ചൈന്നെയിലെ മാനേജ്‌മെന്റ് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ പ്രതികരണം. ഇതോടെ കഴിഞ്ഞ ദിവസം രാത്രി പത്ത് വരെ കാത്തിരുന്നിട്ടും ഡിപ്പോസിറ്റ് തിരിച്ചു നല്‍കാതിരുന്ന മാനേജ്‌മെന്റ് പ്രതിനിധികളുടെ ഒത്തുകളി വിദ്യാര്‍ഥികളെ കൂടുതല്‍ ക്ഷുഭിതരാക്കി.
ബഹളത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ കോഴ്‌സ് ഫീസ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കിയാലുടന്‍ ഡിപ്പോസിറ്റ് തിരിച്ചു നല്‍കുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനം. എന്നാല്‍ ക്‌ളാസില്‍ വൈകിയെത്തിയാല്‍ വന്‍ തുക ഫൈന്‍ ചുമത്തിയിരുന്ന മാനേജ്‌മെന്റ് പഠനാന്തരം നല്‍കുന്നമെന്ന് വാഗ്ദാനം നല്‍കിയ പരിശീലനം പോലും നല്‍കിയിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ചൈന്നെയിലും മുംബൈയിലും പൂട്ടിക്കിടന്ന സ്ഥാപനത്തിലേക്കാണ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ ഇന്റേണല്‍ഷിപ്പിന് വിട്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നൂറ് ശതമാനം ഇന്റേണല്‍ഷിപ്പും തുടര്‍ന്ന് പ്ലേസ്‌മെന്റും വാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."