HOME
DETAILS

റിയാദില്‍ മരിച്ച മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി കുടുംബം രംഗത്ത്

  
backup
October 12 2020 | 07:10 AM

654565445568965-2

ജിദ്ദ: മലയാളി നഴ്‌സിനെ സഊദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്ന ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയുടെ (33) മരണത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി ഭര്‍ത്താവ് നോബിളാണ് രംഗത്ത് വന്നത്.

മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നുവെന്നാണ് നോബിള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള തരത്തിലുള്ള യാതൊരു സമ്മര്‍ദ്ദവും ഈ അവസരത്തില്‍ പ്രകടമായിരുന്നില്ലെന്ന് നോബിള്‍ പറയുന്നു.

ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ.എന്നാല്‍ ആശുപത്രിയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ സൗമ്യ തൃപ്തയായിരുന്നില്ല. ആശുപത്രിയിലെ തൊഴില്‍ പീഡനം സംബന്ധിച്ച്‌ സൗമ്യ റിയാദിലെ ഇന്ത്യന്‍ എംബസിക്കും സഊദി തൊഴില്‍ വകുപ്പിനും ഏഴു മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ ആശുപത്രിക്ക് എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും പരാമര്‍ശിച്ചിരുന്നു. ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിന് ഇടയാക്കിയെന്നാണ് നോബിള്‍ പറയുന്നത്.

ആശുപത്രിയിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. ആശുപത്രി ഹോസ്റ്റലിന്റെ സ്റ്റെയര്‍കേസില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് റിയാദില്‍നിന്നും വീട്ടുകാരെ അറിയിച്ചത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നുവെന്നും ഭര്‍ത്താവ് നോബിള്‍ പറയുന്നു. വ്യക്തതക്ക് വേണ്ടി സൗമ്യ അയച്ച മെയിലുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകളും നോബിള്‍ പുറത്തുവിട്ടിട്ടുണ്ട്.

ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

സൗമ്യയുടെ മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നോബിള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും അധികൃതരെയും സമീപിക്കാനുള്ള നീക്കത്തിലാണ്. എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മൃതദേഹം സൗദിയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. ഇതു സംബന്ധിച്ച്‌ ആശുപത്രി അതികൃതരുടെ ഭാഗത്ത് നിന്നുള്ള മറുപടിയൊന്നും പുറത്തുവന്നിട്ടില്ല പോലീസ് അന്നെഷണം നടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago