HOME
DETAILS

കാറുകളിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ അടിച്ചു മാറ്റുന്ന മോഷ്ടാവിനെ ഖത്തർ സി.ഐ.ഡി.പിടികൂടി

  
backup
October 12, 2020 | 7:42 AM

34545120454-2

ദോഹ: വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന അറബ് വംശജനെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പിടികൂടി. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പൂട്ടാതെ പാര്‍ക്ക് ചെയ്ത് വച്ചിരിക്കുന്ന കാറുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് ആക്‌സസറികളും അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനായിരുന്നു ഇയാളെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താന്‍ ഈ രീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചു. രാജ്യത്ത് മോഷണ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഈയിടെ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിക്കപ്പെട്ട നിരവധി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രതിയില്‍ നിന്ന് കണ്ടെത്തി.പാര്‍ക്ക് ചെയ്ത് പോവുമ്പോള്‍ ചെറിയ സമയത്തേക്കായാല്‍ പോലും വാഹനം പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംശയകരമായി എന്തെങ്കിലും കണ്ടാല്‍ 999 എന്ന അടിയന്തര സേവന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago