HOME
DETAILS

പ്രളയസഹായം: മാതൃകയായി തുറയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍

  
Web Desk
September 10 2018 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%81

മേപ്പയ്യൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പഞ്ചായത്ത് ആസ്ഥാനമായ പയ്യോളി അങ്ങാടിയില്‍ സംഗമിച്ചു.
കാലത്ത് മുതല്‍ വൈകുന്നേരം വരെ സംഗമവേദിയില്‍ സ്ഥാപിച്ച വിവിധ പെട്ടികളിലായി അവരവര്‍ക്ക് സാധിക്കുന്ന പണം നിക്ഷേപിക്കുന്ന രീതിയാണ് സാമ്പത്തിക സമാഹരണത്തിനായി അവലംബിച്ചത്.
കുംബശ്രീ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍, കലാകാരന്‍മാര്‍ അടങ്ങിയ സ്‌ക്വാഡുകള്‍ കഴിഞ്ഞദിവസങ്ങളിലായി കേരളത്തിന്റെ അതിജീവനത്തിനായി തുറയൂരിന്റെ കൈത്താങ്ങ് എന്ന സന്ദേശം പ്രചരിപ്പിച്ച് പഞ്ചായത്തിന്റെ 13 വാര്‍ഡുകളിലും ക്യാംപയിനും ഗൃഹസന്ദര്‍ശനവും നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മന്ത്രിയും സ്ഥലം എം.എല്‍എയുമായ ടി.പി രാമകൃഷ്ണന് സംഘാടക സമിതി ഭാരവാഹികള്‍ കൈമാറി. ചടങ്ങ് സിനി ആര്‍ട്ടിസ്റ്റ് വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷരീഫമണലുമ്പുറത്ത് അധ്യക്ഷനയായി.സംഘാടക സമിതി ചെയര്‍മാന്‍ എ.കെ അബ്ദുറഹിമാന്‍ ഹാജി, ജനപ്രതിനിധികളായ പി.ബാലഗോപാല്‍ ,എം.പി പത്മനാഭന്‍ ,നസീര്‍ പൊടിയാടി, സുരേന്ദ്രന്‍ മീത്തില്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.പി ഷിബു, പി.ടി അബ്ദു റഹിമാന്‍, പി.ടി ശശി, ഇ.കെ ബാലകൃഷ്ണന്‍ സി.കെ ശശി, നാഗത്ത് നാരായണന്‍, വാഴയില്‍ കുഞ്ഞിരാമന്‍, എം.ടി അഷ്‌റഫ് ,കുന്നുമ്മല്‍ റസാഖ് ,ഇസ്മായില്‍ തെനങ്കാലില്‍ ,പി.വി ശശി , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിന.ഇ കെ സംസാരിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ സിറാജ് തുറയൂര്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ അനൂപ് തകതിമി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago