HOME
DETAILS

പ്രഭാഷണകലകള്‍ ഉപയോഗപ്പെടുത്തണം: സമദ് മുട്ടം

  
backup
September 10, 2018 | 6:46 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86

കണ്ണൂര്‍: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനും സാമൂഹികതിന്മകള്‍ ഇല്ലാതാക്കാനും പ്രഭാഷണകല പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്നു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുസമദ് മുട്ടം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാതല പ്രസംഗ, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ നീര്‍ച്ചാല്‍ ബിദായത്തുല്‍ ഉലൂം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളെ തെറ്റില്‍നിന്ന് അകറ്റാനും നന്മയിലേക്കു കൊണ്ടുവരാനും പ്രവാചകന്മാരും മഹത്തുക്കളും പ്രസംഗകലയെയും രചനാ പാടവത്തെയും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സമദ് വ്യക്തമാക്കി.
അബ്ദുല്‍ലത്തീഫ് എടവച്ചാല്‍ അധ്യക്ഷനായി. വിജയികള്‍ക്കുള്ള സമ്മാനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനസെക്രട്ടറി ഷഹീര്‍ പാപ്പിനിശ്ശേരിയും കാഷ് അവാര്‍ഡ് അഷ്‌റഫ് ബംഗാളിമുഹല്ലയും സര്‍ട്ടിഫിക്കറ്റ് വിതരണം മുസ്‌ലിഹ് മഠത്തിലും മുഅല്ലിം ആനുകൂല്യം കെ.കെ സുബൈറും വിതരണം ചെയ്തു. അബ്ദുസലാം ഇരിക്കൂര്‍, ബഷീര്‍ എട്ടിക്കുളം, മുസ്തഫ കൊട്ടില, അലി ഇരിട്ടി, ഹംസ മയ്യില്‍, ഷാഫി ഫൈസി, റഹ്മത്തുല്ല വളപട്ടണം, അഷ്‌റഫ് കമ്പില്‍, വദൂദ് സിറ്റി, സാജിദ് മാടായി, കെ.വി ഇബ്രാഹിം മൗലവി, ബഷീര്‍ പുളിങ്ങോം, നവാസ് ദാരിമി, അബ്ദുല്‍റഷീദ് അസ്ഹരി സംസാരിച്ചു. പ്രസംഗ മത്സര വിജയികള്‍: 1. പി.കെ ഫഹദ് മുഹമ്മദ് (കണ്ണൂര്‍ റെയിഞ്ച്), മുഹമ്മദ് മിഷ്ഹല്‍ (കണ്ണൂര്‍സിറ്റി), 3. മുഹമ്മദ് റിദാന്‍ (പാനൂര്‍). പോസ്റ്റര്‍രചനാ മത്സരം: 1. മിസ്അബ് (പാപ്പിനിശ്ശേരി), 2. മുഹമ്മദ് ഫസ (പാറാട്), പി. മുഹമ്മദ് (പാനൂര്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago