HOME
DETAILS
MAL
പുകയാത്ത അടുപ്പുകള്‍ തേടി കുടുംബശ്രീ
backup
October 13 2020 | 00:10 AM
കൊണ്ടോട്ടി: ജനകീയ ഹോട്ടലുകള്‍ തുറക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം വരുന്നു. ഇതുവരെ ജനകീയ ഹോട്ടലുകള്‍ തുറക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങളും വിശാദാംശങ്ങളുമാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടര്മാര് ശേഖരിക്കുന്നത്. അടുത്ത തദ്ദേശ സ്ഥാപനങ്ങളുടെ കോഡിനേഷന്‍ കമ്മിറ്റിക്ക് മുന്‍പായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടര്മാര് വിവരങ്ങള്‍ കൈമാറും.
കൊവിഡിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ആദ്യം സാമൂഹ്യ അടക്കളകളും പിന്നീട് കുടുംബശ്രീ മുഖേന ജനകീയ ഹോട്ടലുകളും ആരംഭിച്ചത്. സാമൂഹ്യ അടുക്കളകള്‍ നിര്‍ത്തിയെങ്കിലും കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ തുടരാനായിരുന്നു നിര്‍ദേശിച്ചത്. വിശപ്പുരഹിത കേരളം, കുറഞ്ഞ രൂപയ്ക്ക് ഉച്ചയൂണ് നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ പദ്ധതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ജനകീയ ഹോട്ടലുകള്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളില്‍ പലതും പേരിന് തുറന്ന് പിന്നീട് അടച്ചു. മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ തുടങ്ങിയിട്ടുമില്ല.
കുടുംബശ്രീക്ക് വരുമാനം നേടുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം വിളമ്പുക എന്നതാണ് ജനകീയ ഹോട്ടലുകളുടെ ലക്ഷ്യം. ഉച്ചയൂണിന് 20 രൂപയാണ് ജനകീയ ഹോട്ടലുകളില്‍ നിരക്ക് ഈടാക്കുന്നത്. വീടുകളിലേക്ക് പാര്‍സലാണെങ്കില്‍ 25 രൂപ നല്കിയാല് മതി. സ്പെഷല്‍ ഊണിന് 50 രൂപയും പ്രാതലിന് 30 രൂപയുമാണു വില.
തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന നിര്‍ധനര്‍ക്ക് സൗജന്യമായും ഭക്ഷണം നല്‍കും. ഹോട്ടല്‍ വാടകയടക്കം നല്‍കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെങ്കിലും നടത്തിപ്പ് പൂര്‍ണമായും കുടുംബശ്രീക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."