HOME
DETAILS

ബാര്‍ കോഴക്കേസില്‍ മാണിയെ വിശുദ്ധനാക്കാന്‍ വിജിലന്‍സ്

  
backup
May 10, 2017 | 1:04 AM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ വിശുദ്ധനാക്കാന്‍ വിജിലന്‍സ് നീക്കം. മാണിക്കെതിരേയുള്ള അന്വേഷണം നിര്‍ത്താന്‍ വിജിലന്‍സ് തത്വത്തില്‍ തീരുമാനിച്ചു. ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നപ്പോഴാണ് അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നറിയുന്നു. ബാര്‍ കോഴ കേസ് അവസാനിപ്പിച്ചതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
തെളിവുകള്‍ ശേഖരിക്കാനോ സാക്ഷി പറയാനോ ആരും തയാറാകാത്തതിനാല്‍ അന്വേഷണം നടത്താനായില്ലെന്നാണ് വിജിലന്‍സ് നല്‍കുന്ന വിശദീകരണം. തെളിവുകള്‍ ശേഖരിച്ചാല്‍ മാത്രമേ കുറ്റപത്രം നല്‍കാന്‍ കഴിയൂ. കെ.എം മാണി ഇടതു പാളയത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാര്‍ കോഴ കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. കെ.എം മാണി ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഇടപെട്ട് കോടതി പലവട്ടം പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ല. കോടതിയില്‍നിന്ന് പ്രതികൂല നടപടിയുണ്ടാകുമെന്നുഭയന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അവധിയില്‍ പ്രവേശിച്ചു. മറ്റൊരാള്‍ അന്വേഷണം ഏറ്റെടുത്തെങ്കിലും പുരോഗതിയൊന്നുമില്ല. ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അന്ത്യശാസനം നല്‍കിയിരിക്കെയാണ് ബെഹ്‌റ സ്ഥാനം ഏറ്റെടുക്കുന്നത്. ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് കേസ് അവസാനിപ്പിച്ചതായി കോടതിയെ അറിയിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
മാണിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ലെന്നുകാണിച്ച് കഴിഞ്ഞ സര്‍ക്കാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ കേസിന് ഭരണമാറ്റത്തോടെയാണ് വീണ്ടും ജീവന്‍വച്ചത്. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് വീണ്ടും വന്നതോടെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ എസ്.പി എസ്. സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും ജേക്കബ് തോമസ് നിയമിച്ചു. പുനരന്വേഷണത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ 11 മാസമായി അന്വേഷണം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. ബാര്‍ കോഴ ആരോപണം പുറത്തുവിട്ട ബാര്‍ ഉടമയായ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടുമില്ല. മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അതു നിഷേധിച്ചിരുന്നു. ഭരണം മാറിയാല്‍ ബാറുടമകള്‍ ചിലത് തുറന്നുപറയുമെന്ന് കരുതിയവര്‍ക്കും തെറ്റി. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതിനുപിന്നാലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങളായ കോട്ടയത്തെ ജേക്കബ് കുര്യന്‍, പൊന്‍കുന്നത്തെ സാജു ഡൊമിനിക് എന്നിവരെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരേ തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. അതേസമയം, തിരുവനന്തപുരം വിജിലന്‍സ് കോടതിയിലുള്ള കേസില്‍ ബാറുടമ ബിജു രമേശ് ഹാജരാക്കിയ സി.ഡി ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അത് കിട്ടിയതിനുശേഷം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിക്ക് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് 30 ദിവസത്തിനകം ലാബ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ലാബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മറ്റു തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറയും. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം മാണി ഒരുകോടി രൂപ ബാറുടമകളില്‍ നിന്ന് വാങ്ങിയെന്ന് ബാറുടമയായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. അതിനിടെ, കെ.എം മാണിക്കെതിരേയുള്ള കോഴക്കേസും ഉടന്‍ നിര്‍ത്തും. ഇതിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  14 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  14 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  14 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  14 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  14 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  14 days ago