HOME
DETAILS
MAL
ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍
backup
September 10 2018 | 11:09 AM
ജിദ്ദ: ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍ കുവൈത്തില്‍ നടക്കും. ജി.സി.സി രാജ്യങ്ങളിലെ ജല മന്ത്രിമാരും ജല സ്രോതസ്സുകളുടെ സംരക്ഷണ കാര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരടക്കമുള്ളവരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക.
ജി.സി.സി. അംഗരാജ്യങ്ങളില്‍ അടുത്തിടെയായി കണ്ടുവരുന്ന പ്രതിഭാസമാണ് ഭൂഗര്‍ഭ ജലേസ്രാതസ്സുകളുടെ കുറവ്. ഭാവിയില്‍ മേഖലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന പ്രവചനം ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജല സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും ഉച്ചകോടി പ്രാധാന്യം നല്‍കുക. ഈ വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ പരസ്പരം പങ്കുവെക്കുന്നതിനുള്ള വേദിയായും ഉച്ചകോടി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."