മഞ്ഞുരുകുമോ....ഉ. കൊറിയ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മൂണ്‍ ജേ
സോള്‍: ഇരു കൊറിയകളും മമ്മിലുള്ള ശത്രുതക്ക് അവസാനമാവുമോ എന്ന് ആകാംക്ഷക്ക് പ്രതീക്ഷ പകര്‍ന്ന് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍. അധികാരമുറപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് മൂണ്‍ ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച സൂചന നല്‍കിയത്.
രാജ്യത്ത് സമാധാനം സ്ഥാപിക്കാനാവശ്യമായ എന്തു നടപടിയും സ്വീകരിക്കുമെന്ന് പറഞ്ഞ മൂണ്‍ അതിനായി ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കി. ' ആവശ്യമെങ്കില്‍ ഉടന്‍ തന്നെ വാഷിങ്ടണിലേക്ക് പറക്കാനൊരുക്കമാണ്. ബെയ്ജിങ്ങും ടോക്കിയോവും സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ പ്യോംഗ്യാംഗും സന്ദര്‍ശിക്കും'.- മൂണ്‍ പറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ച് യു.എസും ചൈനയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
41ശതമാനം വോട്ടു നേടിയാണ് ഡെമോക്രാറ്റിക് മൂണ്‍ ജേ ഇന്‍ അധികാരമുറപ്പിച്ചത്. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ അധികാരത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യു.എസുമായുള്ള സഖ്യ നിലപാടുകള്‍ക്കും മാറ്റം വരുത്തുമെന്നാണ് വിലയിരുത്തല്‍.
യു.എസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വിമര്‍ശകനാണ് മൂണ്‍. ഉത്തരകൊറിയയില്‍ നിന്നുള്ള അഭയാര്‍ഥിയുടെ മകനായ മൂണ്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്.
മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈക്കെതിരായ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് മൂണ്‍ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി വളര്‍ന്നത്. പാര്‍ക്കിന്റെ പിതാവ് പതിനെട്ടു വര്‍ഷം നീണ്ട ഏകാധിപത്യ ഭരണ കാലത്തു സര്‍ക്കാറിനെതിരെ സമരം നയിച്ച മൂണ്‍ ജയില്‍ വാസവും അനുഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."