HOME
DETAILS
MAL
1000 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടൊരു മനോഹരമായ ബസ് സ്‌റ്റോപ്പ്
backup
May 10 2017 | 12:05 PM
മാതൃകയാവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല, എന്നാല്‍ അതിനുവേണ്ടി പണിയെടുക്കാന്‍ മടിയാണ്. പരിസ്ഥിതിക്കു വേണ്ടി വാദിക്കുമ്പോഴും ഒന്നും ചെയ്യാത്തവരാണ് അധികവും. ഇവിടെയിതാ ഒരു മാതൃകാ ബസ് സ്‌റ്റോപ്പ്, നല്ല സന്ദേശം നല്‍കുന്ന ചെറിയ ബസ് കാത്തിരിപ്പു കേന്ദ്രം.
ഹൈദരാബാദിലെ സ്വരൂപ്‌നഗര്‍ കോളനിയിലാണ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്. ബാംബൂ ഹൗസ് ഇന്ത്യയാണ് 'റീസൈക്കിള്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഈ ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്.
1000 പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. 20 പേര്‍ ചേര്‍ന്ന് മൂന്നു ദിവസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓരോ പ്ലാസ്റ്റിക് ബോട്ടിലും 1.40 രൂപ നല്‍കി സമീപത്തെ ആക്രിക്കടക്കാരനില്‍ നിന്നു വാങ്ങിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."