തന്നെ അക്രമിച്ചതില്‍ തലശേരിയിലെ ജനപ്രതിനിധിക്ക് പങ്ക്: സി.ഒ.ടി നസീര്‍
തലശേരി: തന്നെ അക്രമിച്ചതില്‍ തലശേരിയിലെ ഒരു ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍. പി. ജയരാജന് അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഢാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യക്തമാകാന്‍ അന്വേഷണം നടത്തണം. രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും തലശേരി നഗരസഭാ സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിലെ വിരോധവുമാണ് തനിക്കുനേരെയുള്ള അക്രമത്തിന് കാരണം. തെരഞ്ഞെടുപ്പിനുശേഷം തലശേരിയിലെ ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിന് അക്രമത്തില്‍ പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പി. ജയരാജനും വ്യക്തമാക്കിയിരുന്നുവെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണ്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. ഇക്കഴിഞ്ഞ 18ന് രാത്രി എട്ടോടെയാണ് നസീറിന് തലശേരിയില്‍ വെട്ടേറ്റത്. തലശേരിയിലെ മുന്‍ നഗരസഭാ കൗണ്‍സിലറായ സി.ഒ.ടി നസീര്‍ പിന്നീട് സി.പി.എമ്മുമായി അകലുകയായിരുന്നു. അതിനിടെ, തലശേരിയിലെ ജനപ്രതിനിധിക്കെതിരേ സി.ഒ.ടി നസീര്‍ മൊഴിനല്‍കിയിട്ടില്ലെന്ന് പൊലിസ് വ്യക്ത മാക്കി. രണ്ടുപേരെ മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്തത്. മറ്റാരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."