വണ്‍ പ്ലസ് നോര്‍ഡ് 'ഗ്രേ ആഷ്' കളര്‍ സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍
വണ്‍പ്ലസ് നോര്‍ഡിന് വണ്‍പ്ലസ് 8 ടി യ്ക്കൊപ്പം 'ഗ്രേ ആഷ്' കളര്‍ സ്പെഷ്യല്‍ എഡിഷന്‍ കൂടി ഇന്ത്യന്‍ വിപണിയില്‍. പുതിയ ഫിനിഷിങോടുകൂടിയാണ് വണ്‍പ്ലസ് നോര്‍ഡ് ഗ്രേ ആഷ് മോഡല്‍ എത്തുന്നത്. ആമസോണ്‍, വണ്‍പ്ലസ് വെബ്സൈറ്റുകളിലൂടെയും ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും 17 മുതല്‍ വണ്‍പ്ലസ് നോര്‍ഡ് സ്‌പെഷ്യല്‍ എഡിഷന്‍ വാങ്ങാം. അതെ സമയം ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് (വെള്ളിയാഴ്ച) മുതല്‍ നോര്‍ഡ് സ്‌പെഷ്യല്‍ എഡിഷന്‍ വാങ്ങാം.
12 ജിബി + 256 ജിബി വേരിയന്റിന് ലോഞ്ചില്‍ ഒരേ വിലയ്ക്ക് മാത്രമേ ലഭ്യമാകൂകയുള്ളു. വണ്‍പ്ലസ് നോര്‍ഡ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് നിലവില്‍ ഇന്ത്യയില്‍ 24,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 27,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയുമാണ് വില വരുന്നത്.വണ്‍പ്ലസ് ഇപ്പോള്‍ ബ്ലൂ മാര്‍ബിള്‍, ഗ്രേയ് ഓനിക്‌സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വില്പനയിലുള്ളത്. പുതിയ ഗ്രേ ആഷ് നിറം ഗ്രേയ് ഓനിക്ക്‌സിനോട് സാമ്യം തോന്നുമെങ്കിലും അല്പം കൂടെ ലൈറ്റ് നിറമാണ്.
https://twitter.com/OnePlus_IN/status/1316380621954924545
വണ്‍പ്ലസ് നോര്‍ഡിന്റെ ആകര്‍ഷണങ്ങള്‍
- 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) ഫ്ളൂയിഡ് അമോലെഡ് ഡിസ്പ്ലേ
- 2 നാനോ സിമ്മുകള്‍ വരുന്ന വണ്‍പ്ലസ് നോര്‍ഡ് ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ ഒഎസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്.
- 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.
- സ്റ്റോറേജ് ഗ്രൗണ്ടില്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യുവാന്‍ സാധിക്കാത്ത 256 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജ് വണ്‍പ്ലസ് നോര്‍ഡില്‍ ഉണ്ട്.
- സോണി IMX586 പ്രൈമറി സെന്‍സര്‍ എഫ്/1.75 ലെന്‍സ് വരുന്ന 48 മെഗാപിക്സല്‍ ക്യാമറ
- 8 മെഗാപിക്സല്‍ സെക്കന്ററി സെന്‍സര്‍ (അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്)
- 5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍,
- 2 മെഗാപിക്സല്‍ എഫ്/2.4 മാക്രോ ലെന്‍സ് എന്നിവ ചേര്‍ന്ന ക്വാഡ് പിന്‍ കാമറ സെറ്റപ്പാണ് നോര്‍ഡിന് ലഭിക്കുന്നത്.
- 30W വാര്‍പ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,115mAh ബാറ്ററി
- ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഈ ഡിവൈസ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."