95,008 പേര് കൊവിഡ് ചികിത്സയില്‍, രോഗമുക്തി നേടിയവര്‍ 2,28,998 പേര്
തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളിലായി 95,008 പേര് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്നത്. 2,28,998 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 2,76,727 പേരാണ്. ഇവരില്‍ 2,51,145 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,582പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ തകഴിയുന്നത്. 2776 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്.
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് എട്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 643 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."