'ഒരു വീട്ടില്‍ ഒരു മരം പദ്ധതി 'ഉദ്ഘാടനം ജൂണ്‍ അഞ്ചിന്
കണ്ണൂര്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജൂണ്‍ അഞ്ചിന് ജില്ലയിലെ 1554 തദ്ദേശസ്ഥാപന വാര്‍ഡിലും ഒരേസമയത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
ജൂണ്‍ 30 വരെ നീളുന്നതായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ തൈകളാണ് നടുക. റോഡരികില്‍ വൃക്ഷതൈകള്‍ നടുന്നത് പരമാവധി ഒഴിവാക്കും.
എന്നാല്‍ അലൈന്മെന്റ് മാറി ഒഴിവാക്കപ്പെട്ട റോഡിന്റെ ഭാഗങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരമാവധി മരങ്ങള്‍ നടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായുള്ള സ്ഥലം ലഭ്യമാകുന്നിടങ്ങളിലും പരമാവധി വൃക്ഷതൈകള്‍ നടാന്‍ യോഗം തീരുമാനിച്ചു. കെ.എസ്.ടി.പി
റോഡുകളുടെ ഓരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കും.
പരിസ്ഥിതി ദിനത്തില്‍ നടുന്ന ചെടികള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.
കെ ശ്രീമതി എം.പി നിര്‍ദേശിച്ചു. വിതരണം ചെയ്യുന്ന തൈകള്‍ മുഴുവനായും നടുന്നുവെന്നും പരിപാലിക്കപ്പെടുന്നുവെന്നും ഉറപ്പാക്കിയാലേ പദ്ധതികൊണ്ട് പ്രയോജനമുണ്ടാകൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.പി
ദിവ്യ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇംതിയാസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്,മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."