HOME
DETAILS

കരിപ്പൂര്‍ വിമാനാപകടം: ആശ്രിത നഷ്ടപരിഹാരം ഇനിയെന്ന്?

  
backup
October 17 2020 | 03:10 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%86-2

കരിപ്പൂര്‍ വിമാനാപകടം കഴിഞ്ഞിട്ട് മൂന്ന് മാസമായി. ഓഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ മരണപ്പെടുകയുണ്ടായി. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ അന്വേഷണ സംഘങ്ങളെ പ്രഖ്യാപിക്കുകയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുമെന്നും ഔദ്യോഗിക തലത്തിലും കേന്ദ്ര മന്ത്രി വി. മുരളീധരനും പ്രഖ്യാപിച്ചുവെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടോ, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരത്തുകയോ ലഭിക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ എം.പി കേന്ദ്ര വ്യോമയാന സെക്രട്ടറി പി.എസ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇത് സംബന്ധിച്ച് സെക്രട്ടറിയില്‍ നിന്നും ഉറപ്പുകളൊന്നും ലഭിച്ചില്ല.

കേന്ദ്ര വ്യോമയാന മന്ത്രാലയം, എയര്‍ ഇന്ത്യ, ബോയിങ് വിമാന കമ്പനി, കേരള പൊലിസ് എന്നിവരാണ് അപകട കാരണം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ബോക്‌സ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണ സംഘങ്ങള്‍ പറഞ്ഞിരുന്നത്. ബ്ലാക്ക് ബോക്‌സ് പരിശോധനാ റിപ്പോര്‍ട്ട് അനന്തമായി വൈകുന്നതിന്റെ കാരണവും വ്യക്തമല്ല.

അപകടത്തെ തുടര്‍ന്നുണ്ടായ നിഗമനങ്ങളിലും അഭിപ്രായങ്ങളിലും കുരുങ്ങിക്കിടക്കുകയാണോ ഇപ്പോഴും വ്യോമയാന വകുപ്പ്? അപകടമുണ്ടായ ഉടനെ പല സാധ്യതകളും സംശയിച്ചിരുന്നു. ഇവ സ്ഥിരീകരിക്കാനാവശ്യമായ തെളിവുകളൊന്നും അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ കിട്ടിയില്ല എന്നല്ലേ കരുതേണ്ടത്. മഴ കാരണം റണ്‍വേ കാണാന്‍ പൈലറ്റിന് കഴിഞ്ഞില്ലെന്നും ഒരു തവണ വിമാനമിറക്കാന്‍ നോക്കിയ പൈലറ്റ് ദീപക് വസന്ത് സാഥേ അത് സാധ്യമാകാതെ വന്നപ്പോള്‍ വിമാനം വീണ്ടുമുയര്‍ത്തി പിന്നെയും ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് റണ്‍വേയില്‍ നിന്നു തെന്നിമാറിയതെന്നും വിമാനം അപകടത്തില്‍പ്പെട്ടതെന്നുമായിരുന്നു ആദ്യ നിഗമനം.

അപകടം നടന്നയുടനെതന്നെ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, വിമാനത്തിന്റെ എന്‍ജിന്‍ ഓഫാകാനുണ്ടായ കാരണം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നതാണ്. ആ പരിശോധനാ ഫലവും ഇതുവരെ പുറത്തുവന്നില്ല. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യത്തിലും വ്യോമയാന മന്ത്രിയുമായും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അധികൃതരുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതുവരെ തീരുമാനങ്ങളൊന്നും പുറത്തുവന്നില്ല.

അപകടത്തിന് മറ്റൊരു കാരണമായി പറഞ്ഞിരുന്നത് വിമാനത്താവളം ടേബിള്‍ ടോപ് മാതൃകയിലുള്ളത് കൊണ്ടാണെന്നായിരുന്നു. എന്നാല്‍ ഇത് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പരി നിഷേധിച്ചതാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ടേബിള്‍ ടോപ് വിമാനത്താവളങ്ങളുണ്ട്. ഈ കാരണത്താല്‍ അവിടെയൊന്നും അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. വിമാനത്തിന്റെ ഹാര്‍ഡ് ഹിറ്റ് ലാന്‍ഡിങ്ങാണ് അപകടത്തിന് കാരണമായി എത്തിച്ചേര്‍ന്ന മറ്റൊരു നിഗമനം. റണ്‍വേയില്‍ മഴ പെയ്തതിനാല്‍ നനഞ്ഞ പ്രതലങ്ങളില്‍ വിമാനം വന്നിറങ്ങുമ്പോഴുണ്ടാകുന്ന ഘര്‍ഷണ നഷ്ടം ഒഴിവാക്കാനാണ് വിമാനങ്ങള്‍ ഹാര്‍ഡ് ഹിറ്റ് ലാന്‍ഡിങ് ഉപയോഗപ്പെടുത്തുന്നത്. കൂടിയ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകള്‍ ഇത്തരം ലാന്‍ഡിങ ് നടത്തുമ്പോള്‍ നിലത്ത് ശക്തിയോടെ പതിച്ചാണ് നീങ്ങുക. റണ്‍വേയില്‍ ടയര്‍ ഉരഞ്ഞ് കാര്‍ബണ്‍ നിക്ഷേപവും മഴവെള്ളവും ചേര്‍ന്ന് നേര്‍ത്ത പാളികളായി ചക്രങ്ങളില്‍ ഒട്ടിപ്പിടിച്ച് ബ്രേക്കിങ് തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ് പ്രതിഭാസം ഉണ്ടാകും. ഇതൊഴിവാക്കാനായിരിക്കണം ഹാര്‍ഡ് ഹിറ്റ് ലാന്‍ഡിങ് നടത്തിയിരിക്കുക. എന്നാല്‍ മഴ മൂലം ഉണ്ടായ വെര്‍ട്ടിക്കല്‍ ഇല്യൂഷന്‍ കാരണത്താല്‍ റണ്‍വേയുടെ മധ്യത്തിലാണ് ലാന്‍ഡിങ്ങിന് കഴിഞ്ഞത്. റിവേഴ്‌സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിര്‍ത്താന്‍ പൈലറ്റ് ശ്രമിച്ചതും വിജയിച്ചിട്ടുണ്ടാവില്ല. റിവേഴ്‌സ് ത്രസ്റ്റില്‍ നിന്നും സാധാരണയിലേക്ക് വരാനെടുത്ത രണ്ട് മിനിറ്റാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അതീവ സങ്കീര്‍ണവും സാധാരണക്കാരന് മനസിലാവാത്തതുമായ ഈ നിഗമനം. വിമാനത്തിന് സാങ്കേതികമായി എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണം പൂര്‍ത്തിയായിട്ടില്ല താനും.

ഇതിനൊക്കെ പുറമെയാണ് ബോയിങ് 737 വിമാനത്തിന്റെ മുന്‍ പരിശോധകനായ ക്യാപ്റ്റന്‍ എസ്.എസ് ചൗഹറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ഡി.ജി.സി.എ അന്വേഷണത്തിന് നിയോഗിച്ചത്. അപകടകാരണവും മേലില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സമിതിയെ നിയോഗിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. മാസം മൂന്ന് കഴിഞ്ഞിട്ടും ഈ സമിതിയും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പോലും നല്‍കിയിട്ടില്ല. ഇതേ നിസംഗതയാണ് മരിച്ചവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരത്തുകയിലും തുടരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വിജ്ഞാപനത്തില്‍ രാജ്യാന്തര വിമാനയാത്രകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 1,13,100 രൂപ സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ്‌സോ അല്ലെങ്കില്‍ 1.91 കോടി രൂപയോ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. ആഭ്യന്തര വിമാനയാത്രകാര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം 20 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കരിപ്പൂരില്‍ അപകടമുണ്ടായി മൂന്ന് മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് സൂചന പോലും മരിച്ചവരുടെ ആശ്രിതര്‍ക്ക് ബന്ധപ്പെട്ടവരില്‍ നിന്നും കിട്ടിയിട്ടില്ല. വിമാനാപകടം നടന്നയുടനെ വിമാനക്കമ്പനി ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കുമായി നഷ്ടപരിഹാരമായി 1.19 കോടി പ്രഖ്യാപിച്ചിരുന്നു. അതിനെ പറ്റിയും പിന്നീടൊരു വിവരവും ഉണ്ടായില്ല. ഇതരഭാഗങ്ങളിലുണ്ടായ വിമാനപകടങ്ങളിലൊന്നും ഇതുപോലൊരു അലംഭാവം അധികൃതരില്‍ നിന്നും ഉണ്ടായിട്ടില്ല. ഇനി എത്ര കാലമാണ് അന്വേഷണ റിപ്പാര്‍ട്ടിനും ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനുമായി കരിപ്പൂരിലെ വിമാനാപകടത്തിനിരയായവരുടെ അനാഥമായ കുടുംബങ്ങള്‍ കാത്തിരിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago