HOME
DETAILS
MAL
ബംഗാളില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു: തൃണമൂലിനെതിരേ ബിജെപി
backup
May 30 2019 | 15:05 PM
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബിജെപിയുടെ കൊടിയും നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ആലേഖനം പോസ്റ്ററുകളുമായി പോകുന്നതിനിടെയായിരുന്നു സംഭവം.
ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമിലാണ് ബിജെപി പ്രവര്ത്തകന് സുശീല്‍ മണ്ഡല്(50) കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്
എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ നേതൃത്വം വിശദീകരിച്ചു. പ്രതികളെ തിരിച്ചറിയാന്‍ നടപടി സ്വീകരിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി. സംഭവത്തിന് ബിജെപി രാഷ്ട്രീയ നിറം നല്‍കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."