കുത്തിയതോട് പഞ്ചായത്തില്‍ നിലംനികത്തല്‍ വ്യാപകം
തുറവൂര്‍: നീര്‍ത്തട സംരക്ഷണ നിയമം മറികടന്ന് കുത്തിയതോട് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിലം നികത്ത് വ്യാപകമാകുന്നു. കുത്തിയതോട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ചാവടി പടിഞ്ഞാറ്, പൊന്‍പുറം പള്ളിക്ക് സമീപം, നാലാം വാര്‍ഡില്‍ പറയ കാട് ഏ.കെ.ജി.ജംങ്ഷന് സമീപം,പന്ത്രണ്ടാം വാര്‍ഡില്‍ ദേശത്തോട് പാലത്തിനു സമീപം പതിമൂന്നാം വാര്‍ഡില്‍ കാനാപറമ്പ് എന്നീ മേഖലകളിലാണ് പൂഴി ഉപയോഗിച്ച് വ്യാപകമായി തോടും നിലവും നികത്തുന്നത്. എന്നാല്‍ ഇതിനെതിരെ റവന്യു വകുപ്പോ , കൃഷി വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടിലെന്നാണ് ജനങ്ങള്‍ പറയുന്നത്. നീര്‍ച്ചാലുകളും പാടങ്ങളും നികത്താന്‍ അനുമതി നല്‍കേണ്ടത് പ്രാദേശിക തലനിരീക്ഷണ സമിതിയാണ്.
വില്ലേജ് ,കൃഷി, പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും അടങ്ങുന്നതാണ് സമിതി.എന്നാല്‍ ഈ മേഖലകളില്‍ നടക്കുന്ന നിലം നികത്തലിന് അംഗികാരമില്ലെന്നാണ് സമിതി അംഗങ്ങള്‍ പറയുന്നത്. ഇത് മഴക്കാലത്ത് ഈ മേഖലകളില്‍ വെള്ളക്കെട്ടിന് കാരണമാകും.നിലം നികത്താന്‍ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലുമാണ് ടിപ്പര്‍ ലോറികളില്‍ പൂഴിയെത്തിക്കുന്നതിനാല്‍ ഇതിനെ ആര്‍ക്കും തടയാന്‍ കഴിയാത്ത സ്ഥിതിയാണ്.
സംഭവമറിഞ്ഞ് ഇതിനെ ചോദ്യം ചെയ്ത നാട്ടുകാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. പരാതി ലഭിച്ചാല്‍ ഉടനെഅന്വേഷണം നടത്തി നിലം നികത്തല്‍ നിറുത്തിവയ്ക്കല്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുമെന്ന് കുത്തിയതോട് വില്ലേജ് ഓഫീസര്‍ തങ്കമ്മ അറിയിച്ചു.
കുത്തിയതോട് പഞ്ചായത്തിന്റെ പരിധികളില്‍ നിലം നികത്തുന്നതിന് പിന്നില്‍ ഇടതുപാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന് ബി.ജെ.പി കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. റവന്യു -പൊലിസ് ഉദ്യോഗസ്ഥന്മാരും ഇതിന് പിന്നില്‍ കൂട്ടുനില്‍ക്കുകയാണെന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.പ്രസിഡന്റ് ആര്‍.ജയേഷ് വാക്കയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ സജീവന്‍, മണ്ഡലം ട്രഷറര്‍ എസ്.ദിലീപ് കുമാര്‍, വി.ആര്‍. ബൈജു, എന്‍.രൂപേഷ്, ആര്‍. ഹരീഷ്, ബി.സനോജ് ര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."