HOME
DETAILS

ദേവലോകം ഇരട്ടക്കൊല: പ്രതിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

  
backup
May 31 2019 | 18:05 PM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b2%e0%b5%8b%e0%b4%95%e0%b4%82-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4


കൊച്ചി: കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച് ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. ഇദ്ദേഹമാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രതിയെ വെറുതെ വിട്ടത്. ഒരാളെ ഒരു പ്രദേശത്ത് കണ്ടു എന്നത് മാത്രം ശിക്ഷിക്കാന്‍ കാരണമല്ലെന്നു ഹൈക്കോടതി വിധിയില്‍ പറയുന്നു.
1993 ഒക്ടോബര്‍ ഒന്‍പതിനാണ് പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൊല നടന്ന വീട്ടില്‍ ആ സമയത്ത് ഇമാം ഹുസൈന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. ശ്രീമതി ഭട്ടിന്റെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരലടയാളമുണ്ടായിരുന്നു. പക്ഷെ, പ്രതി മുന്‍പും ആ വീട്ടില്‍ പോയിട്ടുള്ളയാളാണ്. അതിനാല്‍ വിരലടയാളം കൊണ്ടു മാത്രം ശിക്ഷിക്കാനാവില്ല. ശിക്ഷിക്കാനുതകുന്ന സാഹചര്യത്തെളിവുകള്‍ ഈ കേസിലില്ലെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
വീടിന് സമീപത്തെ തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ശേഷം മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി കുഴിയില്‍ മൂടിയെന്നും ശ്രീമതി ഭട്ടിനെ പിന്നീട് കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍.
19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടകയിലെ നിലമംഗലത്തുവച്ചാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇമാം ഹുസൈനെ പിടികൂടിയത്. ഇമാം ഹുസൈനെ ദമ്പതികളുടെ വീട്ടിലെത്തിച്ചു എന്നു പറയുന്ന ടാക്‌സി ഡ്രൈവര്‍ യു. അഹമ്മദിന്റെ മൊഴിയായിരുന്നു അറസ്റ്റിനാധാരമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  a month ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  a month ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  a month ago
No Image

തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

മസ്‌കത്തില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്കിങ്ങ് നിയന്ത്രണം; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്ക് പിടിച്ചു; മുഖ്യമന്ത്രിക്ക് എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  a month ago
No Image

മസ്‌കത്തില്‍ പൊലിസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി മോഷണം; പ്രതി പിടിയില്‍

oman
  •  a month ago
No Image

'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

എറണാകുളം കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Kerala
  •  a month ago
No Image

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago