പ്രതിസന്ധി ഘട്ടത്തിലും ശമ്പളപരിഷ്കരണം; സാധാരണക്കാരെ പിഴിയുന്നു: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതരെ ഹൈക്കോടതി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സാധാരണക്കാരനെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്കരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് നാലര വര്‍ഷം കൂടുമ്പോള്‍ നടത്തുന്നു. ശമ്പള പരിഷ്കരണത്തിന് മുന്നോടിയായി മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെയും മറ്റും പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. സാഹചര്യം മനസിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരുടെ സംഘടനകളും തയാറാകണമെന്ന് ആവശ്യപ്പെട്ട കോടതി ശമ്പള പരിഷ്കരണത്തില്‍ ഇടപെടുമെന്ന് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."