കുടിവെള്ള ക്ഷാമം രൂക്ഷം നടപടിയെടുക്കാതെ അമരമ്പലം പഞ്ചായത്ത്
പൂക്കോട്ടുംപാടം: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും പദ്ധതികളൊന്നുമില്ലാതെ അമരമ്പലം പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പഞ്ചായത്തുകളില്‍ ഒന്നായ അമരമ്പലം പഞ്ചായത്ത് കുടിവെള്ള പദ്ധതികള്‍ക്കോ താല്‍ക്കാലികമായെങ്കിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികളോ നടപ്പാക്കാത്തത് ജനങ്ങളില്‍ പ്രതിക്ഷേധത്തിനിടയാക്കുന്നു. പഞ്ചായത്തിലെ 19 വാര്‍ഡുള്ളതില്‍ മിക്കവാറും വാര്‍ഡുകളില്‍ ജലക്ഷമാം രൂക്ഷമാണ്. അതിനിടെ അശാസ്ത്രീയമായ കുഴല്‍കിണര്‍ നിര്‍മാണവും മേഖലയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നുണ്ട്. വേങ്ങാപ്പരത, തേള്‍പ്പാറ ഭാഗങ്ങളില്‍ നടക്കുന്ന കുഴല്‍ കിണര്‍ നിര്‍മാണം മൂലം കിണറുകളിലെ വെള്ളം വറ്റുന്നതും സാധാരണ സംഭവമായിരിക്കുകയാണ്. പരിധിയില്ലാത്ത രീതിയിലാണ് ഇവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നത്.തൊട്ടടുത്ത വീടുകളില്‍ വറ്റാത്ത കിണറുള്ളപ്പോഴും സാധാരണ കിണര്‍ കുഴിക്കാതെ കുഴല്‍ കിണര്‍ കുഴിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇതുമൂലം സമീപത്തെ കിണറുകള്‍ വറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ട്. പൊതുജനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ രാത്രി കാലങ്ങളിലാണ് ഇവിടങ്ങളില്‍കുഴല്‍ കിണര്‍ നിര്‍മാണം. തേള്‍പ്പാറക്കടുത്ത് കല്‍ചിറയില്‍ 500 മീറ്ററിനുള്ളില്‍ 14 കുഴല്‍കിണര്‍ നിര്‍മിച്ചത് കഴിഞ്ഞ വര്‍ഷം പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഈ കിണറുകളില്‍ പലതിലും ഈ വര്‍ഷം വെള്ളമില്ലാത്ത അവസ്ഥയാണ്. കുഴല്‍കിണറുകളുടെ നിര്‍മാണത്തിന് പഞ്ചായത്തുകള്‍ക്ക് നിയന്ത്രണം വെക്കാം എന്നിരിക്കെ അമരമ്പലം പഞ്ചായത്ത് ഇതിന് വേണ്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കാട്ടുനായ്ക്ക കോളനി ഉള്‍പ്പെടുന്ന പാട്ടക്കരിമ്പ് വാര്‍ഡില്‍ മാത്രം പതിനെട്ടോളംകിണറുകളും ഒരു കുഴല്‍ കിണറുമുണ്ട്.
എന്നാല്‍ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ഒരു കിണര്‍ മാത്രമാണുള്ളത്. പൊതുകുളങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയും പഞ്ചായത്ത് കൈക്കൊണ്ടിട്ടില്ല. സമീപപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കുടിവെള്ളമെങ്കിലും ടാങ്കറുകളിലുംമറ്റും ലഭ്യമാകുമ്പോഴും അമരമ്പലം ്രപഞ്ചായത്തില്‍ മാത്രം യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചില യുവജന സംഘടനകളുംസാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് കുടി വെള്ള വിതരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."